
അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോവാ സാറേ..! ലോക് ഡൗൺ കാലത്ത് കള്ളം പറഞ്ഞ് കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ പൊലീസ് കുടുക്കിയതിങ്ങനെ
സ്വന്തം ലേഖകൻ
കൊച്ചി: ലോക് ഡൗൺ പ്രഖ്യാപിച്ചത് വ്യത്യസ്തമായ പല നുണകളാണ് പലരും പൊലീസിനോട് പറയുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവർ പൊലീസ് പിടികൂടുമ്പോൾ മിക്കപ്പോളും മരുന്നുവാങ്ങാൻ പോകുന്നു എന്ന പതിവു പല്ലവിയാണ് കൂടുതലും ഉയരുക.
കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ വച്ച് പൊലീസ് പിടിയിലായ യുവാവും ഇത്തരമൊരു നുണക്കഥയാണ് തട്ടിവിട്ടത്. എന്നാൽ നുണ പറഞ്ഞ ആൾക്ക് പക്ഷേ, ടൈമിംഗ് തെറ്റിപ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്ക് ഓടിച്ചയാളെ പോലീസ് ചോദ്യം ചെയ്തപ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുഹൃത്ത് ഇതിനിടെ ചാടിയിറങ്ങി ഓടിയത് പൊലീസ് കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ആരക്കുഴ റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിന് മുന്നിലാണ് ഇവർ പെട്ടത്. കഞ്ചാവ് വിൽക്കാൻ പോകും വഴിയാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.
ഊരമന മേമുറി, മൂലേമോളേത്ത് രതീഷ് (24) ആണ് പിടിയിലായത്.
പൊലീസ് പരിശോധനയ്ക്കായി പിടികൂടിയപ്പോൾ അമ്മക്ക് മരുന്നു വാങ്ങാൻ പോകുകയാണെന്നായിരുന്നു രതീഷ് പൊലീസിനോട് പറഞ്ഞത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മറുപടി പരസ്പര വിരുദ്ധമായതോടെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
ബ്ലാക്ക്മാൻ എന്നറിയപ്പെടുന്ന നഗരത്തിലെ ,സുപ്രധാനിയായ മോഷ്ടാവാണ് വാഹനത്തിൽ നിന്നും ചാടിയിറങ്ങിയോടി രക്ഷപ്പെട്ടത്. കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ബ്ലാക്ക്മാന് വേണ്ടി അന്വേഷണം ആരംഭിച്ചതായി മൂവാറ്റുപുഴ എസ്. ഐ സൂഫി പറഞ്ഞു.