video
play-sharp-fill
ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓർഡർ ചെയ്യൂ,  സാധനങ്ങൾ വിരൽത്തുമ്പിലെത്തും..! പിക്കപ്പ് ആപ്പുമായി ടെക്‌നോപാർക്ക്

ലോക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഓർഡർ ചെയ്യൂ, സാധനങ്ങൾ വിരൽത്തുമ്പിലെത്തും..! പിക്കപ്പ് ആപ്പുമായി ടെക്‌നോപാർക്ക്

സ്വന്തം ലേഖകൻ

കൊച്ചി : ലോക് ഡൗൺ പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും സാധനങ്ങൾ പുറത്ത് പോയി വാങ്ങുകയെന്നത് പലർക്കും അപ്രാപ്യമാണ്. പൊതുഗതാഗത സൗകര്യത്തിന്റെ അഭാവമാണ് ഒരു പരിധി വരെ ഇതിന് കാരണം.

ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ ഇരിക്കുന്നവർക്ക് തിരക്കില്ലാതെ സാധനങ്ങൾ വാങ്ങാൻ ഒരു ആപ്ലിക്കേഷനുമായി ടെകനോപാർക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. (https://piqup.store) ടെക്‌നോപാർക്കിൽ ഉള്ള ഐ.ടി കമ്പനി ആയ QBrust സൗജന്യമായാണ് ആപ്ലിക്കേഷൻ ലഭ്യമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർഡർ അനുസരിച്ച് സ്മാർട്ട് ആയി പിക്കപ്പ് ഷെഡ്യൂളിങ് വഴി സാമൂഹിക അകലം പാലിക്കാനും വിൽപന സ്ഥലത്തെ തിരക്ക് നിയന്ത്രണ വിധേയമാക്കാനും കഴിയും എന്നതും ഈ സേവനത്തിന്റെ പ്രത്യേകതയാണ്.

PiQup വഴി നിങ്ങൾക്ക് സാധനങ്ങൾ കടയിൽ നിന്നും സ്വയം പിക്കപ്പ് ചെയ്യാനും ഡെലിവറി സൗകര്യം ഉള്ള കട ആണെങ്കിൽ ഡെലിവറി ആയി ലഭിക്കുവാനും കഴിയും. ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യാം https://tinyurl.com/taharan

ഗ്രോസറി ഷോപ്പ് ഉടമകൾക്ക് PiQup (https://piqup.store/register#retailer) ൽ രജിസ്റ്റർ ചെയ്യാം. ഒരു മിനിറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാം. കടയിലേക്ക് എന്തെങ്കിലും ഓർഡർ വന്നാൽ അപ്പോൾ തന്നെ PiQup കസ്റ്റമർ കെയറിൽ നിന്നും വിളിച്ച് ഓർഡർ റെഡി ആക്കാൻ സഹായിക്കുന്നതാണ്.

ജശഝൗു സംബന്ധിച്ച സഹായങ്ങൾക്കും ചോദ്യങ്ങൾക്കുമായി, ദയവായി PiQup കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടാം: 1800 572 8404.

ലോക് ഡൗൺ കാലത്ത് അസൗകര്യങ്ങൾ നിരവധിയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് വളരെയധികം കുറവ് ഉണ്ടാകും.