രാജ്യത്ത് ലോക് ഡൗണ്‍ നീളുമോ..? സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന

Mumbai: Prime Minister Narendra Modi addresses the opening ceremony of Khelo India University Games via video conferencing, in New Delhi on Feb 22, 2020. (Photo: IANS)
Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിന്‍ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള നിര്‍ണ്ണയാക ചര്‍ച്ച ചൊവ്വാഴ്ച നടക്കുമെന്ന് സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുമായി ചര്‍്ച്ച നടത്തുന്നത്.

മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും ചര്‍ച്ച നടത്തിയേക്കുക. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, രാജ്യത്ത് ലോക് ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്പത്തിക മേഖല, സാമ്പത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ ചര്‍ച്ചയാകും. സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം വൈറസ് കൂടുതലായി ബാധിച്ചിരിക്കുന്ന തെലങ്കാന അടക്കം ചില സംസ്ഥാനങ്ങള്‍ ഈ മാസം അവസാനം വരെ ലോക്് ഡൗണ്‍ നീട്ടിയിട്ടുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ലോക് ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നരേന്ദ്രമോദി മൂന്നാം തവണയാണ് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തുന്നത്.