video
play-sharp-fill

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മൂന്നാറിൽ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; നിർദ്ദേശങ്ങൾ ലംഘിച്ച് എത്തിയ മൂന്ന് പേർ ഐസോലേഷനിൽ

ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മൂന്നാറിൽ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; നിർദ്ദേശങ്ങൾ ലംഘിച്ച് എത്തിയ മൂന്ന് പേർ ഐസോലേഷനിൽ

Spread the love

സ്വന്തം ലേഖകൻ

മൂന്നാർ: രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അതിർത്തി കടന്നെത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. മൂന്നാറിൽ അതിർത്തി കടന്നെത്തുന്ന തമിഴ്‌നാട്ടുകാരുടെ എണ്ണത്തിൽ വർധനവുണ്ടായത്.

കഴിഞ്ഞ ദിവസം നിർദ്ദേശങ്ങൾ ലംഘിച്ച് പാലക്കാട് വാളയാർ ചെക്ക് പോസ്റ്റുകൾ വഴി മൂന്നാറിലെത്തിയ മൂന്നുപേരെ ജില്ലാ ഭരണകൂടം ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നാറിലെ അതിർത്തി മേഖലകളിൽ ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തിൽ പരിശോധനകൾ കർശനമാക്കിയതോടെയാണ് ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് പാലക്കാട് വാളയാർ ചെക്ക് പോസ്റ്റുകൾ വഴി നിരവധി പേർ മൂന്നാറിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളിൽ അവശ്യസാധനങ്ങളുടെ സ്റ്റിക്കർ പതിച്ചെത്തുന്ന ഇത്തരക്കാർ സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാന അതിർത്തി കടക്കുന്നതിന് നിലവിൽ അതിർത്തി കടക്കുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ പാസ് അത്യാവശ്യമാണ്. എന്നാൽ
പാസ് ഇല്ലാതെയാണ് ഇവർ അതിർത്തി കടന്ന് എത്തുന്നതും.

വാളയാർ ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തുന്നതല്ലാതെ പാസ് നൽകുന്നില്ലെന്നാണ് ലോറി ഡ്രൈവർമാരുടെ ആരോപണം. ഇടുക്കി ജില്ലയിലെ മൂന്നാറിന്റെ പ്രധാന അതിർത്തി മേഖലകളായ ചിന്നാർ, ബോഡിമെട്ട്, ടോപ്‌സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം കർശനമാക്കിയതോടെയാണ് പലരും കേരളത്തിലേക്ക് കടക്കുന്നതിനായി പാലക്കാട് അതിർത്തി തിരഞ്ഞെടുത്തത്.

ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് മൂന്നാർ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാറും പൊലീസും റവന്യുസംഘവും ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട് . ഇതോടൊപ്പം മറ്റിടങ്ങളിലും സുരക്ഷ ശക്തമാക്കാൻ അധിക്യതർ ശ്രമിക്കണമെന്ന് ദേവികുളം സബ് കളക്ടർ പ്രേം ക്യഷ്ണൻ പറഞ്ഞു.