play-sharp-fill
ഇനിയുള്ള ലോക്ക് ഡൗൺ കാലത്ത് ബിവറേജുകൾ തുറക്കണോ ? സംസ്ഥാനത്ത് ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം: സ്ഥിതിഗതി വിലയിരുത്താൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

ഇനിയുള്ള ലോക്ക് ഡൗൺ കാലത്ത് ബിവറേജുകൾ തുറക്കണോ ? സംസ്ഥാനത്ത് ലോക്ക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും ഇന്നറിയാം: സ്ഥിതിഗതി വിലയിരുത്താൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ 20 ദിവസം പിന്നിടുമ്പോൾ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും.

കോവിഡ് രോഗബാധ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളും ലോക്ക് ഡൗണിൽ വരുത്തേണ്ട ഇളവുകളെക്കുറിച്ചും പ്രത്യേക മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ യോഗം വിശദമായി പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തിൽ നിലവിൽ രോഗം നിയന്ത്രണ വിധേയാണെന്നാണ് വിലയിരുത്തൽ. എങ്കിലും ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ.

ബിവറേജ് തുറക്കുമോ എന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബിവറേജുകൾ തുറക്കാതെ സംസ്ഥാന സർക്കാരിന് പിടിച്ച് നിൽക്കാൻ ആവില്ല. ഈ സാഹചര്യത്തിൽ ബാറുകൾ ഒഴിവാക്കി ബിവറേജുകൾ മാത്രമെങ്കിലും തുറന്നേക്കുമെന്നാണ് സൂചന.

തീവ്രബാധിതപ്രദേശങ്ങൾ അല്ലാത്ത സംസ്ഥാനത്തെ ജില്ലകളിലാകും ആദ്യഘട്ടമെന്ന നിലയിൽ ഇളവുകൾ അനുവദിക്കൂ. കൂടുതൽ സർക്കാർ ഓഫീസുകൾ തുറന്നേക്കും. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും.

എന്നാൽ ലോക് ഡൗൺ രണ്ടാംഘട്ടം സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക. എന്നാൽ രാജ്യത്ത് ലോക് ഡൗൺ ഘട്ടംഘട്ടമായി മാത്രമേ പിൻവലിക്കാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ഏർപ്പെടുത്തിയ നിയന്ത്രിത ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതുപ്രകാരം കണ്ണട കടകൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം.

അതേസമയം കടകളിൽ ആൾക്കൂട്ടം ഉണ്ടാകരുതെന്നും സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. ലോക് ഡൗൺ നിയന്ത്രിത ഇളവിന്റെ ഭാഗമായി ബുക്ക് ഷോപ്പുകൾ ചൊവ്വാഴ്ച തുറക്കും.

ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. വർക്ക് ഷോപ്പുകൾ, സ്‌പെയർ പാർട്‌സ് കടകൾ തുടങ്ങിയ ഞായർ, വ്യാഴം ദിവസങ്ങളിൽ ( ആഴ്ചയിൽ രണ്ടുദിവസം) തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മൊബൈൽ കടകൾ ഞായറാഴ്ച തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.