പ്രളയരഹിത കോട്ടയം ജില്ലാതല പ്രവർത്തനങ്ങൾ കെ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: പ്രളയത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും നീക്കം ചെയ്തു തോടുകളുടെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഒരു കോടി പതിനഞ്ചു ലക്ഷം രൂപ കോട്ടയത്തിന് അനുവദിച്ചുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി.
മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച പ്രവർത്തങ്ങൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത് മൈനർ ഇറിഗേഷൻ വകുപ്പ് മുവേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊണ്ടമ്പ്രാൽ അറുപറ തോട്ടിലെ പ്രവർത്തങ്ങൾ അഡ്വ.സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ, വൈസ് പ്രസിഡന്റ് മിനിമോൾ, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ് ബഷീർ, കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ഭരണസമിതിയംഗം നാസർ ചാത്തങ്കോട്ട്മാലിയിൽ, ജയൻ തൊണ്ടമ്പ്രാൽ,സി.റ്റി രാജേഷ്, മൈനർ ഇറിഗേഷൻ എക്സി.എൻഞ്ചിനീയർ കെ.കെ അൻസാർ, അസി.എക്സി.എഞ്ചിനീയർ ബിനു ജോസ്, അസി.എൻഞ്ചിനീയർ വി.സി ലാൽജി, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. രമേശ് തുടങ്ങിയവർ പങ്കെടുത്തു.
തിരുവാർപ്പ് പഞ്ചായത്തിലെ തൊണ്ടമ്പ്രാൽ – അറുപറ തോട്, അഞ്ചുണ്ണി തൊടുകളിലെ ചെളി നീക്കം ചെയ്യൽ. തിരുവാർപ്പ് – അയ്മനം പഞ്ചായത്തുകളിലെ തൊണ്ടമ്പ്രാൽ – പ്രാപ്പുഴ തോട്ടിലെ ചെളി നീക്കം ചെയ്യൽ. കോട്ടയം മുനിസിപ്പാലിറ്റിയിൽ സൂര്യകാലടി – നമ്പ്യാട്ട് – വെട്ടിക്കുഴി – നാട്ട് തോട്ടിലെ ചെളി നീക്കം
ചെയ്യൽ, പുത്തനാർ – പാറേച്ചാൽ തോട്ടിലെ ചെളി നീക്കം ചെയ്യൽ, കണ്ണങ്കര – മഠത്തിൽപറമ്പിൽ – താന്നിക്കാട്ട് മറ്റം തോട്ടിലെ ചെളി നീക്കം ചെയ്യൽ. കണ്ണൻകര കാവുങ്കൽ തോടിൻ്റെ കൊടുരാർ മുതൽ അകല വരെ ചെളി നീക്കം ചെയ്യൽ. പനച്ചിക്കാട് പഞ്ചായത്തിലെ പള്ളികടവ് – പടിയറക്കടവ് മുളയ്ക്കാം ചിറ കനാലിൻ്റെ പള്ളികടവ് മുതൽ കാവനാടി പാലം വരെ ചെളി നീക്കം ചെയ്യൽ. എന്നീ പ്രവർത്തികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.