video
play-sharp-fill

രോഗിയേയും കൊണ്ട് പോയ ഓട്ടോറിക്ഷാ പൊലീസ് കടത്തിവിട്ടില്ല ; പൊരിവെയിലത്ത് രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകൻ നടന്നു, ഒപ്പം അമ്മയും : കണ്ണ് നിറയ്ക്കുന്ന സംഭവം കൊല്ലത്ത്

രോഗിയേയും കൊണ്ട് പോയ ഓട്ടോറിക്ഷാ പൊലീസ് കടത്തിവിട്ടില്ല ; പൊരിവെയിലത്ത് രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകൻ നടന്നു, ഒപ്പം അമ്മയും : കണ്ണ് നിറയ്ക്കുന്ന സംഭവം കൊല്ലത്ത്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: ആശുപത്രയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങവേ പൊലീസ് ഓട്ടോറിക്ഷാ കടത്തിവാത്തതിനെ തുടർന്ന് രോഗിയായ അച്ഛനെയും എടുത്തുകൊണ്ട് മകൻ നടന്നു. പൊരിവെയിലത്ത് പ്രായമായ അമ്മയും ഇവർക്കൊപ്പം നടന്നു.

ബുധനാഴ്ച്ച ഉച്ചയോടെ കൊല്ലത്ത് പുനലൂരിലാണ് സംഭവം. കുളത്തൂപ്പുഴ സ്വദേശിയായ വൃദ്ധനെയാണ് പനിയെത്തുടർന്ന് നാല് ദിവസം മുൻപ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രോഗം ഭേദമായി ഡിസ്ചാർജ്ജായതോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛനെ ഓട്ടോറിക്ഷയിൽ കയറ്റി മകനും അമ്മയും ചേർന്ന് കുളത്തൂപ്പുഴയ്ക്ക് തിരിച്ചെങ്കിലും പുനലൂർ പൊലീസ് ഓട്ടോ തടയുകയായിരുന്നു. മതിയായ രേഖകൾ ഇല്ലെന്നും അതിനാൽ വാഹനം വിടാൻ കഴിയില്ലെന്ന് പൊലീസ് നിലപാട് കടുപ്പിച്ചതോടെ റോഡരികിലേക്ക് ഓട്ടോ ഒതുക്കിയിട്ട മകൻ അച്ഛനെ തോളിലേറ്റി നടന്നു. ഇടയ്ക്ക് ഓടി. അമ്മയും ഇവർക്കൊപ്പം കൂടെ നടന്നു.

സംഭവത്തിൽ റൂറൽ എസ്.പി പുനലൂർ പൊലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ലോക് ഡൗൺ ആണെങ്കിലും രാവിലെ മുതൽ പുനലൂരിൽ വൻതോതിൽ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. ഇതാണ് വാഹനം പൊലീസ് തടഞ്ഞതെന്നാണ് പറയപ്പെടുന്നത്.