
തേർഡ് ഐ ബ്യൂറോ
തമിഴ്‌നാട് ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക് അടുത്തിരിക്കെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയത്.
ഇതിനിടെ മഹാരാഷ്ട്രയും ലോക്ക് ഡൗണ്‍ നീട്ടി. രാജ്യത്ത് ഏറ്റവുമധികം രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. മെയ് 31 വരെയാണ് മഹാരാഷ്ട്രാ സര്‍ക്കാരും ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടം മറികടക്കാന്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് 7200 തടവുകാരെ മോചിപ്പിക്കാനും മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.