play-sharp-fill
ഓൺലൈൻ വഴി മദ്യവ്യാപാരത്തിനെതിരെ ഹൈന്ദവ മഹിളാ സംഘടനകൾ : മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണം: മഹിളാ ഐക്യവേദി         

ഓൺലൈൻ വഴി മദ്യവ്യാപാരത്തിനെതിരെ ഹൈന്ദവ മഹിളാ സംഘടനകൾ : മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണം: മഹിളാ ഐക്യവേദി         

സ്വന്തം ലേഖകൻ    

കോട്ടയം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളീയ സമൂഹം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ പല വീടുകളിലും ഗൃഹനാഥന്റെ വരുമാനം മദ്യപാനത്തിനായി ഉപയോഗിക്കാം എന്നത് രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും ഇങ്ങനെ സമാധാനപരമായ കുടുംബാന്തരീക്ഷം തകരുന്നതിനു ഇത് ഇടയാക്കുംമെന്നും സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം ഡോ.ജെ. പ്രമീളദേവി ആരോപിച്ചു.


അക്കാരണത്താൽ തന്നെ സമ്പൂർണ്ണ മദ്യനിരോധനം തന്നെയാണ് ഈ സമയത്ത് ഉചിതമായ തീരുമാനമെന്നും ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ വഴി മദ്യം വിൽക്കാനും കള്ള് ഷാപ്പുകൾ തുറക്കാനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച്  മഹിള ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന  പ്രതിഷേധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയത്ത്  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു.

മഹിളാ ഐക്യവേദി സംസ്ഥാന  ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷ വിനോദിനി വിജയകുമാർ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി നട്ടാശേരി രാജേഷ്, താലൂക്ക് പ്രസിഡൻറ് ഷൈനി മഹേഷ് എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധ പരിപാടികൾക്ക് മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡൻറ് നിഷ സോമൻ, സംസ്ഥാന രക്ഷാധികാരി പി.ജി.ശശികല, സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പി.സൗദാമിനി, വൈസ് പ്രസിഡൻറ് സി.എസ്.സത്യഭാമ, ജനറൽ സെക്രട്ടറി

ഓമന മുരളി, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല, സെക്രട്ടറി രമണി ശങ്കർ, അനിത ജനാർദ്ദനൻ എന്നിവർ ഉദ്ഘാടനം ചെയ്തു.പ്രവർത്തകർ  പഞ്ചായത്ത്, താലൂക്ക് കേന്ദ്രങ്ങളിലും ഭവനങ്ങളിലും പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം.