ഈ കൊറോണ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ എന്തു ചെയ്യുന്നു..! സ്‌ക്രിപ്റ്റില്ലാതെ കിടിലൻ വീഡിയോയുമായി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ; കുട്ടികളുടെ വീഡിയോ ഇവിടെ കാണാം

ഈ കൊറോണ ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ എന്തു ചെയ്യുന്നു..! സ്‌ക്രിപ്റ്റില്ലാതെ കിടിലൻ വീഡിയോയുമായി തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷൻ; കുട്ടികളുടെ വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈ കൊറോണ ലോക്ക് ഡൗൺകാലത്ത് കുട്ടികൾ എന്തു ചെയ്യുന്നു എന്നറിയണമെങ്കിൽ തിരുനക്കരക്കുന്ന് റസിഡൻസ് അസോസിയേഷന്റെ യു ട്യൂബ് ചാനലിൽ കയറി നോക്കിയാൽ മതി. സ്‌ക്രിപ്റ്റില്ലാതെ കുട്ടികളുടെ കൊറോണക്കാലം ക്യാമറയിലാക്കിയിരിക്കുകയാണ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ.

കൊറോണയെ പ്രതിരോധിക്കാനുള്ള കുട്ടികളുടെ പ്രവർത്തനങ്ങളാണ് യുട്യുബിൽ ലൈവായി എത്തിയിരിക്കുന്നത്. ഒന്നിച്ചു കളിക്കാനാവാത്തതിനാൽ വീടിന്റെ നാലുചുവരുകൾക്കുള്ളിലിരുന്ന് കളിചിരികളുമായി ആർത്തുല്ലസിക്കുകയാണ് കൊറോണക്കാലത്ത് കുട്ടിക്കൂട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണയില്ലായിരുന്നെങ്കിൽ സ്‌കൂളുകൾ അടച്ച് പഠിത്തമില്ലാത്ത കളികളുടെ മാത്രം രണ്ടുമാസമാണ് കുട്ടികൾക്കു ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, കൊറോണ എത്തിയതോടെ പുറത്തിറങ്ങിയുള്ള കളികൾക്ക് അൽപം നിയന്ത്രണം ഉണ്ടായി. ഇതേ തുടർന്നാണ് കുട്ടികൾ കൊറോണ ലോക്ക് ഡൗൺ കാല കളികൾ എന്തൊക്കെയാണ് എന്ന് അന്വേഷിച്ച് റസിഡൻസ് അസോസിയേഷൻ രംഗത്തിറങ്ങിയത്.

മുൻകൂട്ടി പറയാതെ വീടുകളിൽ എത്തി കുട്ടികളുടെ കളികൾ വീഡിയോയിലാക്കുകയായിരുന്നു. എന്തായാലും അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികളുടെ കളികളുടെ വീഡിയോ ഇപ്പോൾ തിരുനക്കരയിൽ വൈറലായി മാറിയിട്ടുണ്ട്. തിരക്കഥയും സംവിധാനവും ജ്യോതിലക്ഷ്മിയാണ് നിർവഹിച്ചിരിക്കുന്നത്. പ്ലസ്ടുവിദ്യാർത്ഥിയായ അജയകൃഷ്ണനാണ് ക്യാമറയും എഡിറ്റിംങും നിർവഹിച്ചിരിക്കുന്നത്. അസോസിയേഷൻ സെക്രട്ടറി എൻ.പ്രതീഷും, ബാലുവുമാണ് സാങ്കേതിക സഹായം നൽകിയിരിക്കുന്നത്.

വീഡിയോ ഇവിടെ കാണാം

https://www.youtube.com/watch?v=wce2sNnnvWY&t=18s