play-sharp-fill
ലോക്ക് ഡൌൺ- കൂടിയാലോചന വേണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ലോക്ക് ഡൌൺ- കൂടിയാലോചന വേണം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൌൺ നടപടിക്രമങ്ങൾ സംബന്ധിച്ചും, ജനങ്ങളുടെ ദുരിതമകറ്റുന്നതിനും പ്രയാസമനുഭവിക്കുന്ന വിവിധ തൊഴിൽ മേഖലകളിലുള്ളവരെ സഹായിക്കുന്നതിനും ദൈനംദിന ജീവിതം മുമ്പോട്ട്

കൊണ്ടുപോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളടക്കമുള്ളവർക്കും, നിരാലംബർക്കും മറ്റും ആശ്വാസം എത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ചും ഗവൺമെന്റും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളുമായി ആവശ്യമായ കൂടിയാലോചനകൾ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ സംബന്ധമായി വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പലപ്പോഴും പരസ്പര വിരുദ്ധമാണ്. ഇളവുകൾ സംബന്ധിച്ചും മറ്റും പലപ്പോഴും സർവ്വത്ര ആശയക്കുഴപ്പങ്ങളാണ്. ജില്ലാതല വിലയിരുത്തൽ യോഗങ്ങൾ പൂർണമായും ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തിയാണ് നടത്തുന്നത്.

ഈ യോഗങ്ങളിലാണ് പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളുന്നത്. ഇത് ശരിയായ രീതിയല്ല, അതേപോലെതന്നെ ഇതുമൂലം പലപ്പോഴും അപ്രായോഗികമായ നടപടികൾ നിശ്ചയിക്കപ്പെടുകയും, ജനങ്ങൾക്ക് ഹിതകരവും ആശ്വാസകരവുമായ സാഹചര്യം ഒരുക്കുവാൻ കഴിയാതെവരുകയും ചെയ്യുന്നുണ്ട്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്കുവഹിക്കാൻ കഴിയുന്ന ചുമതലകളായ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേൽനോട്ടവും നിയന്ത്രണവുമുള്ള ജില്ലാ ആസൂത്രണ സമിതി ചെയർമാൻ, ജില്ലാ ദുരന്തനിവാരണസമിതി സഹ.ചെയർമാൻ,

ആരോഗ്യമേഖലയുടെ ചുമതലയുള്ള ജില്ല ആർദ്രം മിഷൻ ചെയർമാൻ, ജില്ലാ ഹരിത കേരളം മിഷൻ ചെയർമാൻ, ജില്ലാ ശുചിത്വമിഷൻ ചെയർമാൻ, ഈ പദവികളെല്ലാം വഹിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെയും കൂടിയാലോചനകളിൽ വിളിക്കാറില്ല.

അതുപോലെതന്നെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുമായോ വീഡിയോ കോൺഫറൻസിലൂടെയോ മറ്റ് ഏതെങ്കിലും പ്രകാരത്തിലോ ഉള്ള യാതൊരുവിധ കൂടിയാലോചനയും നടത്താതെ കോവിഡ്കാല പ്രവർത്തനങ്ങൾ പൂർണമായും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി നടത്തുന്നത് പ്രതിഷേധാർഹവും, തിരുത്തപ്പെടേണ്ടതുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിപ്രായപ്പെട്ടു.