play-sharp-fill
ലോക്ക് ഡൗൺ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റ്: 40 ലിറ്റർ വാഷ് പാമ്പാടിയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്തു; എക്‌സൈസ് സംഘത്തെക്കണ്ട് വാറ്റുകാരൻ ഓടി രക്ഷപെട്ടു

ലോക്ക് ഡൗൺ വിപണി ലക്ഷ്യമിട്ട് ചാരായം വാറ്റ്: 40 ലിറ്റർ വാഷ് പാമ്പാടിയിലെ വീട്ടിൽ നിന്നും പിടിച്ചെടുത്തു; എക്‌സൈസ് സംഘത്തെക്കണ്ട് വാറ്റുകാരൻ ഓടി രക്ഷപെട്ടു

ക്രൈം ഡെസ്‌ക്

കോട്ടയം: ലോക്ക് ഡൗൺ വിപണി ലക്ഷ്യമിട്ട് വലിയ തോതിൽ ചാരായം വാറ്റാനുള്ള തയ്യാറെടുപ്പ് നടത്തിയ വാറ്റുകാരന്റെ പാമ്പാടിയിലെ വീട്ടിൽ എക്‌സൈസിന്റെ മിന്നൽ റെയിഡ്. എക്‌സൈസ് സംഘം നടത്തിയ റെയിഡിൽ, വീട്ടിൽ നിന്നും നാൽപ്പത് ലീറ്റർ കോട പിടിച്ചെടുത്തു. മദ്യം ലഭിക്കാതെ വന്നതോടെയാണ് ഇയാൾ വാറ്റ് ജില്ലയിൽ ആരംഭിച്ചത്.

പാമ്പാടി പാറാമറ്റം മണ്ണുപറമ്പിൽ ജോസ് ഫിലിപ്പിന്റെ വീട്ടിൽ നിന്നാണ് എക്‌സൈസ് സംഘം വാറ്റ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടിരക്ഷപെടുകയും ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 40 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടിയിലെ പല സ്ഥലങ്ങളിലും ചാരായവും വാറ്റും നടക്കുന്നതായി എക്‌സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നു എക്‌സൈസ് ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ കെ.എൻ വിനോദ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ സുഭാഷ്, മനു ചെറിയാൻ, ആന്റണി, ഷാനു കൃഷ്ണ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർമാരായ ആശാലത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും നടപടിയും.