play-sharp-fill
ലോക്ക് ഡൗൺ കാലത്തെ ചാരായ വിൽപ്പന നീക്കം തകർത്തു കട്ടപ്പന എക്സൈസ്: വീടിനു സമീപത്തു മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാരലിനുള്ളിൽ നിന്നും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

ലോക്ക് ഡൗൺ കാലത്തെ ചാരായ വിൽപ്പന നീക്കം തകർത്തു കട്ടപ്പന എക്സൈസ്: വീടിനു സമീപത്തു മണ്ണിൽ കുഴിച്ചിട്ട പ്ലാസ്റ്റിക് ബാരലിനുള്ളിൽ നിന്നും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺ കാലത്ത് മദ്യത്തിൻ്റെ ദൗർലഭ്യം മുതലെടുത്ത് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വീടിനു സമീപം ബാരലിൽ കുഴിച്ചിട്ട 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കട്ടപ്പന എക്സൈസ് ഇൻസ്പെക്ടർ കെ.ബി ബിനുവും സംഘവും ചേർന്ന് പിടികൂടി.

സംഭവത്തിൽ കട്ടപ്പന സ്വരാജിന് സമീപം ചന്ദ്രൻസിറ്റി,തപോവനം കരയിൽ, പുത്തൻപുരയിൽ വീട്ടിൽ പാർത്ഥൻ മകൻ അജോമോനെ ( 41 ) തിരെ കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എക്സൈസ് നിരന്തര പരിശോധനയും നിരീക്ഷണവും നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം സ്വരാജ് ജംഗ്ഷനു സമീപം മദ്യപിച്ച നിലയിൽ കണ്ട ഒരാളെ എക്സൈസ് സംഘം ചോദ്യംചെയ്തിരുന്നു. ഇതേ തുടർന്ന് ചന്ദ്രൻസിറ്റി ഭാഗത്ത് ചാരായം ലഭിക്കുന്നതായി മനസ്സിലാക്കി.

തുടർന്ന് ഈ മേഖലയിൽ നിരന്തരം നിരീക്ഷണം നടത്തുകയായിരുന്നു. ചാരായം വാങ്ങാനെന്ന വ്യാജേനെ, ആവശ്യക്കാരായി ഭാവിച്ച് എത്തിയതോടെയാണ് എക്സൈസ് സംഘത്തിന് പ്രതിയെ പറ്റി സൂചന ലഭിച്ചത് . തുടർന്ന് രാവിലെ റെയിഡ് നടത്തുകയായിരുന്നു.

പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൽജബ്ബാർ, പി.ബി രാജേന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ( ഗ്രേഡ് ) വി.പി. സാബു ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയിംസ് മാത്യു, പി.സി. വിജയകുമാർ, അരുൺ എം.എസ് സജിമോൻ രാജപ്പൻ, ഡെന്നിസൻ ജോസ്‌, സിറിൽ ജോസഫ് എക്സൈസ് ഡ്രൈവർ ഷിജോ അഗസ്റ്റിൻ ,വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബിജി.കെ. ജെ, ചിത്ര ഭായി .എം. ആർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.