video
play-sharp-fill
ലോക്ക് ഡൗണിൽ വീട്ടിലിരുന്ന അതിഥി തൊഴിലാളി കണ്ടെത്തിയത് മലയാളിയായ ഭാര്യയുടെ അവിഹിതം: സ്ഥിരമായി ഫോണിൽ ചാറ്റും വീഡിയോ കോളും ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു: സംഭവം കൊല്ലം കുണ്ടറയിൽ

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന അതിഥി തൊഴിലാളി കണ്ടെത്തിയത് മലയാളിയായ ഭാര്യയുടെ അവിഹിതം: സ്ഥിരമായി ഫോണിൽ ചാറ്റും വീഡിയോ കോളും ചെയ്ത ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു: സംഭവം കൊല്ലം കുണ്ടറയിൽ

സ്വന്തം ലേഖകൻ

കൊല്ലം : ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന അതിഥി തൊഴിലാളി കണ്ടെത്തിയത് മലയാളിയായ ഭാര്യയുടെ അവിഹിതം. സ്ഥിരമായി ചാറ്റ് ചെയ്യുകയും വീഡിയോ കോൾ വിളിക്കുകയും ചെയ്ത ഭാര്യയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്.

കൊല്ലം കുണ്ടറ ഇടവട്ടം ശ്രീശിവന്‍ ജംഗ്ഷന് സമീപം കവിത ഭവനില്‍ കവിത(28) ആണ് ബംഗാള്‍ സ്വദേശിയായ ഭര്‍ത്താവ് ദീപക്കിന്റെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവശേഷം രക്ഷപെട്ട പ്രതിയെ ചെറുമൂട് ലക്ഷ്മി സ്റ്റാര്‍ച്ച്‌ ഫാക്ടറി വളപ്പിലെ കാട്ടിനുള്ളില്‍ നിന്നും കുണ്ടറ സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ളപൊലിസ് സംഘമാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി 9.30 ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പന്ത്രണ്ട് വര്‍ഷം മുന്‍പ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്‍ഷം മുന്‍പാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്‍(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്. നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും പതിവായി. ഇതിനെ തുടര്‍ന്ന് കവിതയുടെ മാതാവ് വാര്‍ഡ് മെമ്പറുമായി ചര്‍ച്ച നടത്തി പ്രശ്നത്തില്‍ നിന്ന് കവിതയെ പിന്തിരിപ്പിച്ചിരുന്നു. മേലില്‍ ഇത്തരം സംഭവം ഉണ്ടാവില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച  രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്‍ വിളി സംബന്ധിച്ച്‌ വീണ്ടും വഴക്കുണ്ടാവുകയും സമീപത്തിരുന്ന കോടാലി ഉപയോഗിച്ച്‌ ദീപക് കവിതയെ വെട്ടുകയുമായിരുന്നു. കഴുത്തില്‍ ആറോളം വെട്ടുകളേറ്റ കവിത തല്‍ക്ഷണം മരിച്ചു.

കവിതയും ദീപകും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ , മുൻപ് കവിതയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടായിരുന്നു. ഇയാളുമായി വിവാഹത്തിന് ശേഷവും ഇവർ ബന്ധം തുടരുകയായിരുന്നു. ഇതേ തുടർനാണ് ഇപ്പോൾ തർക്കം രൂക്ഷമായതും കൊലപാതകത്തിൽ എത്തിയതും.