വീണ്ടും ലോക്ക് ഡൗൺ വേണ്ടിവരും: ലോക്ക് ഡൗണിനെപ്പറ്റി ആലോചിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതിനു പിന്നാലെ സംസ്ഥാനത്ത സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും, രോഗ ബാധിതരുടെ സ്ഥിതി ഗുരുതരമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുന്നത്.
കൊവിഡിന്റെ ആരംഭ ഘട്ടത്തിൽ സംസ്്ഥാനത്ത് ആദ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ അവസരത്തിൽകൊവിഡ് നിയന്ത്രണ വിധേയമായിരുന്നു. ഇന്ന് കൊവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയന്റെ പ്രസ്താവന ഇങ്ങനെ – നേരത്തെ നമ്മൾ സമ്പൂർണ്ണ ലോക്ക് ഡൗൺ നടത്തിയതാണ്. രണ്ടാം ഘട്ടമായി ലോക്ക് ഡൗൺ വേണമെന്നു വിവധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ , ഇത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നത്. ലോക്ക് ഡൗൺ വീണ്ടും കൊണ്ടു വരണമെന്നു വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
നേരത്തെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് അനുസരിച്ച് മാർച്ച് 24 മുതൽ മൂന്നു തവണയായി സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൊവിഡ് ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിച്ചിരുന്നു. എന്നാൽ, ഇതിനു ശേഷമാണ് കൊവിഡ് നിയന്ത്രണം വിട്ടത്. ഇതോടെയാണ് സംസ്ഥാനത്ത് സമ്പർക്ക ബാധിതരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചത്. ഇതോടെയാണ് ഇന്നു കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നത്.