video
play-sharp-fill
തൊഴിലാളികളായി പരിഗണിക്കണമെന്നില്ല ‘അതിഥി’കളായി എങ്കിലും പരിഗണിച്ചാൽ മതി ; ലോക്ക് ഡൗൺ കാലത്ത് തൊഴിലും ആനുകൂല്യവും ഇല്ലാതെ വലയുന്നവരിൽ കോട്ടയത്തെ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാരും

തൊഴിലാളികളായി പരിഗണിക്കണമെന്നില്ല ‘അതിഥി’കളായി എങ്കിലും പരിഗണിച്ചാൽ മതി ; ലോക്ക് ഡൗൺ കാലത്ത് തൊഴിലും ആനുകൂല്യവും ഇല്ലാതെ വലയുന്നവരിൽ കോട്ടയത്തെ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാരും

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : കൊറോണ വൈറസ് മഹാമാരിക്ക് പിന്നിൽ രാജ്യവും ലോകവും പകച്ചു നിൽക്കുമ്പോൾ നിരവധി പേരും അവരുടെ കുടുംബങ്ങളുമാണ് പട്ടിണിയിൽ ആയിരിക്കുന്നത്.കൊറോണ വൈറസ് രോഗബാധയ്ക്ക് പിന്നാലെ രാജ്യത്ത് ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ അന്നന്ന് തൊഴിലെടുത്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് ഏറെ ദുരിതത്തിൽ ആയിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നവരാണ് ജില്ലയിലെ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാർ.

ലോക്ക് ഡൗണിന് മുൻപും കേരളത്തിലെ ജെ.സി.ബി ഓപ്പറേറ്റർമാരുടെ സ്ഥിതി ഏറെ പരിതാപകരമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കൂനിൻമേൽ കുരു എന്ന സ്ഥിതിയാണ് ഇപ്പോൾ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാരുടെ അവസ്ഥ. ദിവസേനെ ഇവർക്ക് 1200 രൂപ വരുമാനമായി ലഭിക്കുമെങ്കിൽ പോലും അത് പണിയുള്ളപ്പോൾ മാത്രമാണ്. ലോക്ക് കഴിഞ്ഞാലും ഇപ്പോൾ അനുഭവിക്കുന്ന ഈ ദുരിതത്തിൽ മാറ്റം ഉണ്ടാവണമെങ്കിൽ കുറേക്കാലം എടുക്കുമെന്നാണ് ജെ.സി.ബി.- ഹിറ്റാച്ചി ഓപ്പറേറ്റർമാരിലായ പുതുപ്പള്ളി സ്വദേശി അഭിജിത്ത് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണക്കാലത്ത് സംസ്ഥാനത്തെ അതിഥി തൊഴിലാളികൾ ഉൾപ്പെടെ എല്ലാ മേഖലയിലേയും തൊഴിലാളികളെ സർക്കാരും അധികൃതരും പരിഗണിക്കുമ്പോൾ ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാരെ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജെ.സി.ബി – ഹിറ്റാച്ചി ഓപ്പറേറ്റർമാർക്ക് വേണ്ടി ഏതെങ്കിലും തരത്തിലുള്ള സംഘനകളോ അസോസിയേഷനുകളോ ഇല്ല എന്നുള്ളതും അവരനുഭവിക്കുന്ന ദുരിതത്തിന് ആക്കം കൂട്ടുന്നു. സംസ്ഥാനത്തെ തൊഴിലാളികളായി പരിഗണിച്ചില്ലേലും അതിഥികളായി എങ്കിലും പരിഗണിച്ചാൽ മതിയെന്നാണ് ഇവരുടെ ആവശ്യം.

Tags :