video
play-sharp-fill

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും : സംസ്ഥാനങ്ങളുമായി ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനം

രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കും : സംസ്ഥാനങ്ങളുമായി ചർച്ചകൾക്കു ശേഷം അന്തിമ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചന സംസ്ഥാനങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

 

ഇതിനൊപ്പം ഐ.സി.എം.ആർ അടക്കമുള്ള ഏജൻസികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം എടുക്കുന്നത്. ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ലോക്ക് ഡൗൺ പിൻവലിച്ചാലും കടുത്ത നിയന്ത്രണം വേണമെന്നാണ് മറ്റു ചില സംസ്ഥാനങ്ങൾ നൽകിയ നിർദേശം. ഇതുവരെ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന.

 

മറ്റു പത്ത് സംസ്ഥാനങ്ങൾ കൂടി ഇതേ നിലപാട് എടുത്തേക്കും എന്നാണ് സൂചന.ലോക് ഡൗൺ നീട്ടുന്നതിനുള്ള തീരുമാനം ദേശീയ താൽപര്യപ്രകാരം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും വ്യക്തമാക്കിയിരുന്നു.

 

തങ്ങൾ ലോകത്തെ സാഹചര്യം സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. ദേശീയ താൽപര്യം മുൻനിർത്തി തീരുമാനമെടുക്കും. ഇക്കാര്യത്തിൽ തീരുമാനം ശരിയായ സമയത്ത് പ്രഖ്യാപിക്കുമെന്നും ജാവദേക്കർ പറഞ്ഞു. ലോക് ഡൗൺ നീട്ടണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു കേന്ദ്രത്തോട് ആവശ്യപ്പെട്ടു.