video
play-sharp-fill

ലോക് ഡൗണില്‍ പച്ചക്കറി വാങ്ങാന്‍ പോയ മകന്‍ മടങ്ങിയെത്തിയത് രഹസ്യമായി വിവാഹം ചെയ്ത ഭാര്യയുമായി ; മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

ലോക് ഡൗണില്‍ പച്ചക്കറി വാങ്ങാന്‍ പോയ മകന്‍ മടങ്ങിയെത്തിയത് രഹസ്യമായി വിവാഹം ചെയ്ത ഭാര്യയുമായി ; മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

Spread the love

\സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : ലോക് ഡൗണില്‍ പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കൂടെ കൊണ്ടുവന്നത് പച്ചക്കറിക്ക് പകരം കൊണ്ടുവന്നത് ഭാര്യയെയാണ്.

ഇതോടെ മകന്റെ രഹസ്യവിവാഹത്തില്‍ ഞെട്ടിയ അമ്മ, ഇയാളെയും ഭാര്യയെയും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല മകനെക്കുറിച്ച് പരാതിയുമായി അമ്മ പൊലീസ് സ്റ്റേഷനിലുമെത്തി. ഗാസിയാബാദില്‍ സഹിബബാദിലാണ് സംഭവം നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാന്‍ എന്റെ മകനെ വീട്ടില്‍ നിന്നും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ അയച്ചതാണ്. പക്ഷേ അവന്‍ തിരിച്ചുവന്നപ്പോള്‍ അവന്റെ കൂടെ അവന്റെ ഭാര്യയുമുണ്ടായിരിന്നു.അതുകൊണ്ട് തന്നെ ഈ വിവാഹം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറല്ലെന്നും കരഞ്ഞുകൊണ്ട് ആ അമ്മ പൊലീസിനോട് പറഞ്ഞു.

രണ്ട് മാസം മുന്‍പാണ് യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ഹര്‍ദ്വാറിലുള്ള ആര്യസമാജത്തില്‍ വച്ച് നടന്നത്. ലോക് ഡൗണ്‍ കഴിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഇരുവരും.

‘സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം കഴിഞ്ഞില്ലെന്നാണ് 26കാരനായ ഗുഡ്ഡു പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ കാരണം ഗുഡ്ഡുവിന് ഭാര്യയെ വീട്ടിലേക്ക് കൂട്ടാനായിരുന്നില്ല. ദില്ലിയില്‍ ഒരു ഹോസ്റ്റല്‍ മുറിയിലായിരുന്നു സബിത താമസിച്ചിരുന്നത്.

മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ മറ്റ് മാര്‍ഗ്ഗമില്ലാതായതാണ് സബിതയെ പെട്ടന്ന് വീട്ടിലേക്ക് കൂട്ടാന്‍ ഗുഡ്ഡുവിനെ പ്രേരിപ്പിച്ചത്.

യുവാവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെ ഇപ്പോള്‍ ഇരുവര്‍ക്കും ദില്ലിയിലെ വാടകവീട്ടില്‍ തുടരാന്‍ അനുമതി നല്‍കാന്‍ സഹിബബാദ് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

Tags :