play-sharp-fill
ലോക് ഡൗണിൽ ഇളവുകൾ വരുത്തിയത് സ്വപ്നയെ സഹായിക്കാനോ…? അതിർത്തി കടക്കുന്നതിനുള്ള പാസ് നിബന്ധന പോർട്ടലിൽ നിന്നും നീക്കിയത് സ്വപ്‌ന സംസ്ഥാനം വിട്ട അന്ന് തന്നെ ; സർക്കാരിനെ വെട്ടിലാക്കി സ്വപ്‌നയ്ക്കായി നിയമം മാറ്റിയെന്ന ആരോപണം

ലോക് ഡൗണിൽ ഇളവുകൾ വരുത്തിയത് സ്വപ്നയെ സഹായിക്കാനോ…? അതിർത്തി കടക്കുന്നതിനുള്ള പാസ് നിബന്ധന പോർട്ടലിൽ നിന്നും നീക്കിയത് സ്വപ്‌ന സംസ്ഥാനം വിട്ട അന്ന് തന്നെ ; സർക്കാരിനെ വെട്ടിലാക്കി സ്വപ്‌നയ്ക്കായി നിയമം മാറ്റിയെന്ന ആരോപണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ സ്വർണക്കടത്ത് കേസിൽ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ സംസ്ഥാനം വിടാൻ പൊലീസ് സഹായിച്ചെന്ന ആരോപണത്തിനിടെ സ്വപ്‌നയ്ക്കായി സർക്കാർ നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു.


ജാഗ്രത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്ത് പാസെടുത്താൽ മാത്രമേ കഴിഞ്ഞ നാലു വരെ സംസ്ഥാന അതിർത്തി കടക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അഞ്ചിന് ഈ നിബന്ധന പോർട്ടലിൽ നിന്നും നീക്കം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണം പിടിച്ച അഞ്ചിനുതന്നെ സ്വപ്‌ന തിരുവനന്തപുരം നഗരത്തിൽനിന്നു കടന്നെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. അഞ്ചിനു രാത്രി ഏഴിനാണു മുഖ്യമന്ത്രി തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതും. എന്നാൽ അപ്പോഴേക്കും സ്വപ്‌ന നഗരപരിധി കടന്നിരുന്നു.

സ്വപ്‌നയുടെ ഉടമസ്ഥതയിലുള്ള കെ.എൽ. 01 സി.ജെ.1981 നമ്പർ കാറിനാണ് ഓൺലൈനായി തമിഴ്‌നാട്ടിലേക്കുള്ള എൻട്രി പാസ് സംഘടിപ്പിച്ചത്. കേരളം വിടുന്നതിനു പാസ് നിർബന്ധമല്ലെന്ന് അറിഞ്ഞതോടെ തമിഴ്‌നാട് സർക്കാരിന്റെ കോവിഡ് പോർട്ടൽ മുഖേന പാസ് സംഘടിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാന അതിർത്തി കടക്കുന്നതിന് പാസ് വേണ്ടെങ്കിലും പ്രവേശിക്കുന്ന സംസ്ഥാനത്തെ അധികൃതർ നൽകുന്ന എൻട്രി പാസ് കാണിച്ചാൽ മാത്രമേ സംസ്ഥാന അതിർത്തി ചെക്ക്‌പോസ്റ്റ് കടത്തിവിടൂ.