play-sharp-fill
ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ

ലോക്ക്ഡൗൺ ഒരു പരിഹാരമല്ല; കർണാടകയിലെ ലോക്ക്ഡൗൺ പിൻവലിക്കുന്നതായി യെദ്യൂരപ്പ

സ്വന്തം ലേഖകൻ

ബം​ഗളൂരു: തലസ്ഥാന നഗരമായ ബംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ച് കർണാടക. നഗര ചുമതലയുള്ള കമീഷനർ ഒരാഴ്​ചത്തേക്ക്​ കൂടി ലോക്​ഡൗൺ നീക്കണമെന്ന ആവശ്യം അറിയിച്ചതിന്​ പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

കൊവിഡ്​ വ്യാപനം തടയാൻ ലോക്​ഡൗൺ മാത്രം പരിഹാരമല്ലെന്നും കണ്ടെയ്​ൻമെന്റ്​ സോണുകളിൽ മാത്രമായിരിക്കും നിയന്ത്രണമെന്നും മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗവും മുന്നോട്ട് പോകേണ്ടതുണ്ട്, ആളുകൾ ജോലിക്ക് പോയി തുടങ്ങണം, സാമ്പത്തിക രംഗവും വളരെ പ്രധാനമാണ്, സാമ്പത്തിക മേഖലയെ സ്ഥിരപ്പെടുത്തി നിർത്തിക്കൊണ്ട് തന്നെയാകാണം കോവിഡിനെതിരായ നമ്മുടെ പോരാട്ടമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുംബൈക്ക്​ പിന്നാലെ രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള ഒരു നഗരം ബംഗളൂരുവാണ്​. മുംബൈയിലെ രോഗവ്യാപന തോത്​ രണ്ടു ശതമാനമാണെങ്കിൽ ബംഗളൂരുവിലേ​ത്​ 10 ശതമാനമാണ്​. ബംഗളൂരുവിൽ കഴിഞ്ഞദിവസം 1452പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 31 പേർ മരിക്കുകയും ചെയ്​തു.