play-sharp-fill
ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക…..! നിർദ്ദേശം ലംഘിച്ചാൽ ബുധനാഴ്ച മുതൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക…..! നിർദ്ദേശം ലംഘിച്ചാൽ ബുധനാഴ്ച മുതൽ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ ഇനി എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് നിലിവിൽ വരും. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ കർശനനിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത് എന്നാൽ ബുധനാഴ്ച മുതൽ അതുണ്ടാവില്ലെന്നും അറിയിച്ചു.


ലോക്ക്ഡൗൺ കാലത്ത് നിർദ്ദേശം ലംഘിച്ചവർക്കെതിരെ 22,338 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ തുടരുന്നതിനിടെ റോഡുകളിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിസാരകാര്യങ്ങൾക്ക് സത്യവാങ്മൂലം തയ്യാറാക്കി റോഡിലിറങ്ങുന്നവർക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ബുധനാഴ്ച മുതൽ എപ്പിഡെമി് നിയമപ്രകാരം കേസെടുക്കുന്നത്.