പെണ്ണുകാണലിനെത്തിയവർ മുതൽ വാറ്റ് കേന്ദ്രം വരെ…., ലോക്ക് ഡൗൺ കാലത്ത് പൊലീസിന്റെ പറക്കും ക്യാമറ കുടുക്കിയത് ഇവരെയൊക്കെ ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ കേരള പൊലീസ് ഡ്രോൺ സംവിധാനം ഏർപ്പെടുത്തിയവരെയാണ്. പാടത്ത് ക്രിക്കറ്റ് കളിക്കാൻ ഇറങ്ങുന്നവരെ മുതൽ ചീട്ട് കളിക്കാൻ എത്തുന്നവർ വരെ പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽമപെട്ടിട്ടുണ്ട്. പുറത്തിറങ്ങുന്നവരെ പൊലീസിന്റെ ഡ്രോണിനെ കണ്ട് ഓടുന്ന രസകരമായ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്, ഡ്രോണുകളുടെ ക്യാമറക്കണ്ണുകൾ പകർത്തുന്നത് രസകരമായ കാഴ്ചകളാണ്. പ്രൊഫഷണൽ ഏരിയൽ സിനിമാട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ(പി.എ.സി.എ), സ്‌കൈലി മിറ്റ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.
നിരീക്ഷണത്തിനായി ഡ്രോൺ എത്തിയപ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ ഷർട്ട് തലയിലേക്കു വലിച്ചുകയറ്റി പാടത്തുകൂടി ഓടുന്നവരുടെ വീഡിയോകൾ ടിക് ടോക് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ‘ഇങ്ങു റോഡുകളിൽ മാത്രമല്ലെടാ, അങ്ങ് ആകാശത്തുമുണ്ടെടാ ഞങ്ങൾക്ക് പിടി’ എന്ന ഭാവത്തിലാണ് ഇപ്പോൾ പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയിൽ ലോക്ഡൗൺ ലംഘിച്ച് പത്തുപേർ തെങ്ങിന്റെ മറയത്തിരുന്ന് ചീട്ടുകളിച്ചവരും ഡ്രോണിന്റെ കണ്ണിൽ കുടുങ്ങി. ചീട്ട് കളിക്കുന്നതിനിടെ പെട്ടെന്നാണ് ഡ്രോണിന്റെ ശബ്ദം കേൾക്കുന്നത്. ചീട്ട് വാരിയെറിഞ്ഞ് എല്ലാവരും ഓടി. പിന്നീട് അവരെ കണ്ടെത്തുകയായിരുന്നു.
ഡ്രോൺ നിരീക്ഷണം നടത്തുന്നതിനിടെ കണ്ട ആൾക്കൂട്ടത്തിനടുത്തേക്ക് പൊലീസ് എത്തിയപ്പോൾ അമ്പലപ്പുഴയിൽ കണ്ടത് ഒരു പെണ്ണുകാണൽ ചടങ്ങ്. അടുത്ത ബന്ധുക്കളും അയൽക്കാരുമായി കുറച്ചുപേർ മാത്രമാണ് പെണ്ണുകാണൽ ചടങ്ങ് സംബന്ധിച്ച് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് കൊറോണയെപ്പറ്റി ബോധവത്കരണം നടത്തി പൊലീസ് മടങ്ങുകയായിരുന്നു.
കോഴിക്കോട് വടകരയിലെ വാറ്റ് കേന്ദ്രത്തിൽ കച്ചവടം തകൃതിയായി നടക്കുന്ന സമയത്താണ് ഡ്രോൺ എത്തിയത്. പൊലീസിന്റെ ഡ്രോൺ ആകാശത്ത് പ്രത്യക്ഷപ്പെട്ടതോടെ വാറ്റ് കേന്ദ്രത്തിൽനിന്ന് നാനാഭാഗത്തേക്ക് ആളുകൾ പരക്കംപാഞ്ഞു. ചിലർ മരങ്ങളുടെ ചുവട്ടിലും പാറക്കെട്ടുകൾക്കിടയിലും ഒളിച്ചെങ്കിലും എക്‌സൈസും പൊലീസും ഇവരെ പിടികൂടി. അതേസമയം വെള്ളിയാഴ്ച പനമ്പിള്ളി നഗറിൽ നടക്കാൻ ഇറങ്ങിയ സ്ത്രീകളക്കമുള്ള 41 പേരെ പൊലീസ് പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ആൾ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.