video
play-sharp-fill
മംഗളൂരുവിൽ വച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് മന്ത്രി എം.എം മണിയും കളക്ടറും തുണയായി ;  ഒടിഞ്ഞ കാലുമായി ദേവിക ഇടുക്കിയിലെ വീട്ടിൽ തിരിച്ചെത്തി

മംഗളൂരുവിൽ വച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് മന്ത്രി എം.എം മണിയും കളക്ടറും തുണയായി ; ഒടിഞ്ഞ കാലുമായി ദേവിക ഇടുക്കിയിലെ വീട്ടിൽ തിരിച്ചെത്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ലോക് ഡൗണിനിടെ മംഗളൂരുവിൽ വെച്ച് കാലൊടിഞ്ഞ് ദുരിതത്തിലായ വിദ്യാർത്ഥിനിയ്ക്ക് തുണയായി മന്ത്രി എം.എം. മണിയും ഇടുക്കി കളക്ടർ എച്ച്. ദിനേശനും. ഇരുവരുടെയും ഇടപെടലിനെ തുടർന്ന് വിദ്യാർഥിനിയെ ആംബുലൻസിൽ കരിങ്കുന്നത്തെ വീട്ടിലെത്തി.

കരിങ്കുന്നം സ്വദേശിനി ദേവിക രവീന്ദ്രനാണ് ഭരണകൂടവും മാധ്യമപ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം തുണയായി എത്തിയപ്പോൾ സ്വന്തം വീട്ടിലെത്താൻ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരുവിലെ ബി.ബി.എ ഏവിയേഷൻ വിദ്യാർഥിനിയായ ദേവിക ഉള്ളാൾ സോമേശ്വരത്തെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ലോക്ഡൗണിനിടെ 16ന് വീടിെന്റ ബാൽക്കണിയിൽനിന്ന് വീണ് രണ്ടു കാലുകളുടെയും എല്ലുകൾക്ക് പൊട്ടലുണ്ടായി.

തുടർന്ന് സഹപാഠികൾ തൊട്ടടുത്ത ദേവികയെ തൊട്ടടുത്ത ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. ഒരു മാസം കാൽ നിലത്തുകുത്തരുതെന്ന് ഡോക്ടർമാർ നിർദേശം നൽകുകയായിരുന്നു.

എന്നാൽ ആരോഗ്യസ്ഥിതി കാരണം തന്നെ വീട്ടിലെത്തിക്കണമെന്ന് ദേവിക സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ മാധ്യമപ്രവർത്തകരും കേരളസമാജം പ്രവർത്തകരും ഇടപെട്ട് മന്ത്രി എം.എം. മണിയെയും ഇടുക്കി കലക്ടറെയും വിവരമറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തകർ ദേവികയെ തലപ്പാടി അതിർത്തിയിലെത്തിക്കുകയായിരുന്നു.

തലപ്പാടിയിൽ നിന്നും കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശെന്റ സഹായത്തോടെ ആംബുലൻസും ഏർപ്പെടുത്തി. രാത്രി തൊടുപുഴയിലെത്തിയ ദേവികയെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം കരിങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാൽ മംഗളൂരുവിൽനിന്ന് എത്തിയതിനാൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ദേവിക വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.