video

00:00

മദ്യം കിട്ടാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സ്കൻ മരിച്ചു

മദ്യം കിട്ടാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സ്കൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: ലോക് ഡൗണിൽ സർക്കാർ മദ്യ വിൽപ്പന പുനരാരംഭിച്ചിട്ടും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചാത്തനാട് സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്.

വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.മെയ് 28ന് ആണ് സന്തോഷ് മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചത്. മദ്യത്തിന് പകരം അമിതമായ അളവിൽ സാനിറ്റൈസർ കുടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ഗുരുതരാവസ്ഥയിലായ സന്തോഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവെ കഴിഞ്ഞദിവസം ആരോഗ്യനില വഷളാവുകയും പിന്നാലെ മരിക്കുകയായിരുന്നു.

സാനിറ്റൈസർ കുടിച്ചിരുന്നുവെന്ന് സന്തോഷ് ഡോക്ടർമാരോട് പറഞ്ഞിരുന്നു. എന്നാൽ രാസപരിശോധനാഫലം വന്നതിനുശേഷം മാത്രമേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ. സംഭവത്തിൽ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.