video
play-sharp-fill

രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്ക് കനത്ത പിഴ ; വിലക്ക് ലംഘിച്ച് ആളുകളെ വാഹനത്തിൽ കയറ്റുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും : നിയന്ത്രണങ്ങൾ ഇങ്ങനെ

രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്ക് കനത്ത പിഴ ; വിലക്ക് ലംഘിച്ച് ആളുകളെ വാഹനത്തിൽ കയറ്റുന്ന ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും : നിയന്ത്രണങ്ങൾ ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക് ഡൗണിൽ നേരത്തെ രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് വരുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രജിസ്റ്റർ ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കുറുക്കുവഴികളിലൂടെ സംസ്ഥാനത്തേക്ക് ആളുകളെത്തിയാൽ വൈറസ് വ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതിൽ കൂടുതൽ കർക്കശമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗൺ നിലനിൽക്കുമ്പോളും ബസുകളിലും ബസ് സ്റ്റാന്റിലും തിരക്ക് ഉണ്ട്. കൂടാതെ ഓട്ടോകളിലും കൂടുതൽ പേർ സഞ്ചരിക്കുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകൾക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.