play-sharp-fill
സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ; സംസ്ഥാനത്ത് ഇളവുകൾ തുടരണോ വേണ്ടയോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്ന്  മുഖ്യമന്ത്രി

സുരക്ഷാ മാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ; സംസ്ഥാനത്ത് ഇളവുകൾ തുടരണോ വേണ്ടയോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെ പല സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ല. ഇതോടെ ഇളവുകളുടെ കാര്യത്തിൽ പുനരാലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അതേസമയം രോഗലക്ഷണങ്ങൾ പുറത്തു കാണാത്തവരിൽ രോഗപ്പകർച്ചയ്ക്കു വലിയ സാധ്യതയില്ലെന്നാണു വിദഗ്ധർ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നത് എല്ലാ മേഖലകൾക്കും ബാധകമാണെന്നും ശാരീരിക അകലം പാലിക്കാതെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് കൂടുതലാണ്. ഈ സാഹചര്യത്തിൽ കർശനമായ നടപടികൾ സർക്കാർ സ്വീകരിക്കും. തിരുവനന്തപുരത്തു തുറന്നു പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ എണ്ണം കൂടുതലുള്ളതിനാൽ തിരക്കും കൂടുതലാണ്.

ലോക് ഡൗണിൽ ഇളവുകൾ നൽകിയതോടെ മാർക്കറ്റുകളിലും മാളുകളിലും സാധാരണ പോലെ ആൾക്കൂട്ടമുണ്ട്. ലോക്ക്ഡൗണിൽ ഇളവ് വരുത്തിയതോടെ ബ്യൂട്ടി പാർലറുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ കർശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.