video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashസി.ബി.എസ്‌.ഇ സ്‌കൂളുകളിൽ ഡൊണേഷനും ഫീസ് വർധനവും ഉണ്ടാവില്ല, പുതിയ യൂണിഫോം നിർബന്ധമല്ല : പ്രഖ്യാപനവുമായി കേരള...

സി.ബി.എസ്‌.ഇ സ്‌കൂളുകളിൽ ഡൊണേഷനും ഫീസ് വർധനവും ഉണ്ടാവില്ല, പുതിയ യൂണിഫോം നിർബന്ധമല്ല : പ്രഖ്യാപനവുമായി കേരള സി.ബി.എസ്‌.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ സിബിഎസ്ഈ സ്‌കൂളുകളിൽ അടുത്ത അധ്യയന വർഷത്തിൽ ഡൊണേഷനും ഫീസ് വർദ്ധനവും ഉണ്ടാവില്ലെന്ന് കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷന്റേതാണ് തീരുമാനം.

കൂടാതെ വരുന്ന അധ്യയന വർഷത്തിൽ പുതിയ യൂണിഫോം നിർബന്ധമല്ല. വിദ്യാർത്ഥികൾക്ക് പഴയ പാഠപുസ്തകങ്ങളും ഉപോയഗിക്കാമെന്നും അസോസിയേഷൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയുടെ കീഴിൽ വരുന്ന 1488 സ്‌കൂളുകളിൽ ഈ തീരുമാനം ബാധകമാവും.കുട്ടികളിൽ നിന്നും അടുത്ത അധ്യയനവർഷം ഡൊണേഷൻ വാങ്ങുവാൻ പാടില്ല , ഫീസ് വർദ്ധനവ് ഉണ്ടാകുവാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ നൽകിയതായി സംഘടന പ്രസിഡന്റ് അഡ്വ ടിപി ഇബ്രാഹിംഖാൻ അറിയിച്ചു.

അതേസമയം കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് ഇനി വാങ്ങാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശം വച്ചിരുന്നു.എന്നാൽ ഈ നിർദ്ദേശം പ്രായോഗികമല്ലെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഫീസ് മുന്നിൽ കണ്ടാണ് സ്‌കൂളിൽ മെയിന്റനൻസ് അടക്കമുള്ള പ്രവർത്തികൾ നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് വാങ്ങരുത്തെ നിർദ്ദേശത്തിന് ഇളവ് നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചതായും കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments