ഭാഗീക ബസ് സര്‍വീസുകള്‍ നഷ്ടം ഇരട്ടിപ്പിക്കും ; നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

ഭാഗീക ബസ് സര്‍വീസുകള്‍ നഷ്ടം ഇരട്ടിപ്പിക്കും ; നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്താനാവില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് നീട്ടിയതോടെ ഓറഞ്ച് സോണുകളിലുള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ്  നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഭാഗീക സര്‍വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് സര്‍വീസുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

എന്നാല്‍ നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടയിലാണ് ലോക് ഡൗണില്‍ നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്. അതേസമയം 70 ശതമാനം സ്വകാര്യ ബസുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് 12,000- ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയിരുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബസുകളും സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസുകളില്‍ കയറാന്‍ വിമുഖത കാണിക്കും.

ബസ് സര്‍വീസ് നടത്തിയാലും ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഉന്നയിച്ചിരിക്കുന്നത്.