video
play-sharp-fill

കോട്ടയത്തും ഇടുക്കിയിലും ഉൾപ്പെടെ ആൾക്കൂട്ടങ്ങളോ അനാവശ്യ യാത്രകളും അനുവദിക്കില്ല ; നിർദ്ദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത് : കർശന നിർദ്ദേശവുമായി ലോക്‌നാഥ് ബെഹ്‌റ

കോട്ടയത്തും ഇടുക്കിയിലും ഉൾപ്പെടെ ആൾക്കൂട്ടങ്ങളോ അനാവശ്യ യാത്രകളും അനുവദിക്കില്ല ; നിർദ്ദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത് : കർശന നിർദ്ദേശവുമായി ലോക്‌നാഥ് ബെഹ്‌റ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ സംസ്ഥാനത്തെ ചില ഇളവുകൾ നൽകിയിരിക്കുന്നത് തൊഴിൽ ചെയ്യാൻ വേണ്ടി മാത്രമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

സംസ്ഥാനത്ത് ഇളവുകൾ നൽകിയിട്ടുള്ള തൊഴിൽ മേഖലകളും നിയന്ത്രണം പാലിക്കണം. നിർദേശിച്ചിട്ടുള്ള ജോലികൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്. സത്യവാങ്മൂലം കരുതണം. പൊതുവായ പരിശോധനകൾ കർശനമായി തുടരും. ഗ്രീൻ സോണുകളായ കോട്ടയത്തും ഇടുക്കിയിലും ഉൾപ്പടെ ആൾക്കൂട്ടങ്ങളോ അനാവശ്യയാത്രകളോ അനുവദിക്കില്ലെന്നും ഡിജിപി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ലോക്ഡൗൺ ഇളവുകൾ നാളെ മുതലാണെന്ന് വ്യക്തമാക്കിയ ഡി.ജി.പി. നാളെ നിരത്തിലിറക്കാവുന്നത് 1, 3, 5,7, 9 അക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങളായിരിക്കണമെന്നും അറിയിച്ചു.

അതേസമയം ഇരട്ട അക്കങ്ങളിലവസാനിക്കുന്ന വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലിറങ്ങാം. സ്ത്രീകൾക്കും പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമല്ല.

ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ജില്ലകൾ കടന്നുള്ള യാത്ര മെഡിക്കൽ ആവശ്യങ്ങൾക്കും അവശ്യവിഭാഗത്തിനും മാത്രമേ അനുവദിക്കൂവെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.