video
play-sharp-fill

പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ആതിര എത്തും നാളെ ആദ്യവിമാനത്തില്‍ ;  മടക്കയാത്രക്കായി ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഷാഫി പറമ്പില്‍ ; പ്രത്യുപകാരമായി രണ്ട് പേര്‍ക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്തത് ആതിരയും നിതിനും

പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ആതിര എത്തും നാളെ ആദ്യവിമാനത്തില്‍ ; മടക്കയാത്രക്കായി ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഷാഫി പറമ്പില്‍ ; പ്രത്യുപകാരമായി രണ്ട് പേര്‍ക്കുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്തത് ആതിരയും നിതിനും

Spread the love

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : `കൊറോണക്കാലത്ത് ഏറെ വലയുന്നവരാണ് ഗര്‍ഭിണികളായ യുവതികള്‍. പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഗര്‍ഭിണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജിഎസ് ആതിരയ്ക്ക് ആദ്യ വിമാനത്തില്‍ തന്നെ മടങ്ങാന്‍ അനുമതി നല്‍കി.

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആതിരയെ നേരിട്ട് വിളിച്ചാണ് വിവരം അറിയിച്ചത്. വ്യാഴാഴ്ച തുടങ്ങുന്ന പ്രത്യേക വിമാന സര്‍വീസില്‍ ആദ്യയാത്രയിലായിരിക്കും ആതിര നാട്ടിലേക്ക് മടങ്ങുക. ഏഴു മാസം ഗര്‍ഭിണിയായ ആതിര തന്നെപ്പോലുള്ള ഗര്‍ഭിണികളുടെ മടക്കയാത്രാ വിഷയം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാനിരുന്ന ആതിരയെ പോലുള്ള നിരവധി ഗര്‍ഭിണികളാണ് ലോക്ക്ഡൗണ്‍ കാരണം ഏറെ വലഞ്ഞത്. ഇവരുടെയെല്ലാം പ്രതിനിധിയെന്ന നിലയില്‍ ആതിരയുടെ പേരില്‍ ദുബായിലെ ഇന്‍കാസ് യൂത്ത് വിങ്ങാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആതിരയ്ക്ക് നിയമപ്രകാരം, മെയ് പകുതിയായാല്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകില്ല. ഇതോടെയാണ് അടിയന്തരമായ ഇടപെടല്‍ ആവശ്യപ്പെട്ട് ആതിര സുപ്രീംകോടതിയെ സമീപിച്ചത്. ദുബായിലെ ഐടി കമ്പനിയില്‍ ജോലി ചെയ്ത് വരികെയാണ് ആതിര.

ഇവരുടെ ഭര്‍ത്താവ് നിര്‍മ്മാണ മേഖലയിലെ എഞ്ചിനീയറാണ്. നാട്ടിലേക്കുള്ള ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എംഎല്‍എയാണ് സമ്മാനിച്ചത്. സ്ത്രീകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയതിനുള്ള ഇന്‍കാസിന്റെ സ്നേഹ സമ്മാനമെന്നാണ് ഷാഫി പറമ്പില്‍ ടിക്കറ്റ് നല്‍കികൊണ്ട് പറഞ്ഞത്.

എന്നാല്‍ ഷാഫി പറമ്പിലിന്റെ കൈയ്യില്‍ നിന്നും സമ്മാനം സ്വീകരിച്ച ആതിരയും ഭര്‍ത്താവ് നിതിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്നും ഇതിന് പ്രത്യുപകാരമായി രണ്ടു പേര്‍ക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനുള്ള പണം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

Tags :