കാത്ത് കാത്തിരുന്ന കല്യാണം കൊറോണ പ്രതിരോധത്തിനായി മാറ്റി വെച്ച് പൊലീസ് പ്രണയ ജോഡികൾ ; ഏവർക്കും മാതൃകയാവുന്ന സംഭവം ഹരിപ്പാട്

കാത്ത് കാത്തിരുന്ന കല്യാണം കൊറോണ പ്രതിരോധത്തിനായി മാറ്റി വെച്ച് പൊലീസ് പ്രണയ ജോഡികൾ ; ഏവർക്കും മാതൃകയാവുന്ന സംഭവം ഹരിപ്പാട്

സ്വന്തം ലേഖകൻ

ഹരിപ്പാട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാലത്തിൽ രാജ്യത്ത് ലേക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് സ്വന്തം വിവാഹ ചടങ്ങുകൾ മാറ്റി വച്ചത്. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും ഇക്കൂട്ടത്തിലുണ്ട്.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിയമപാലനത്തിനായും ആരോഗ്യപ്രവർത്തകർക്ക് തുണയാകാനുമായി കാത്ത് കാത്തിരുന്ന നിശ്ചയിച്ച വിവാഹം വരെ മാറ്റിവെച്ച് മാതൃകയായിരിക്കുകയാണ് ഒരേ പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസ് പ്രണയ ജോഡികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനസിലെ പ്രണയത്തിന് അൽപ്പം അവധി കൊടുത്ത് കർമ്മ നിരതരായിരിക്കുകയാണ് ഈ പൊലീസ് പ്രണയ ജോഡികൾ. ഹരിപ്പാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാറും രഞ്ജിയുമാണ് ലോക് ഡൗൺക്കാലത്തെ കല്യാണക്കഥയിലെ നായികാ നായകന്മാർ. ഒരു വർഷത്തിലധികമായി ഇരുവരും ഒന്നിച്ച് ജോലി ചെയ്യുകയാണ്. ജോലിയിലെ അടുപ്പം പ്രണയമായി വളരുകയായിരുന്നു.

ഏപ്രിൽ 26ന് കുട്ടമ്പേരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിൽ കല്യാണവും നിശ്ചയിച്ചു. വിവാഹത്തിനായി ബന്ധുക്കളെ വിളിച്ചു തുടങ്ങിയതാണ്. അപ്പോഴാണ് രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഏപ്രിൽ പകുതിയോടെ ലോക് ഡൗൺ അവസാനിച്ചാൽ നിശ്ചയിച്ച ദിവസം കല്യാണം നടത്താമെന്നായിരുന്നു പ്രതീക്ഷ.

അടച്ചുപൂട്ടൽ നീണ്ടതോടെ കഴിഞ്ഞ ദിവസം ഇവർ മേലുദ്യോഗസ്ഥരോടും പൊലീസ് അസോസിയേഷൻ ഭാരവാഹികളോടും ആലോചിച്ചിരുന്നു.എന്നാൽ വിവാഹചടങ്ങ് ലളിതമായി നടത്താനായിരുന്നു അവരുടെ ഉപദേശം.

വിവാഹം നടത്തിയാൽ അവധിയെടുക്കേണ്ടി വരും. എന്ന വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് അരുണും രഞ്ജിയും എത്തിയത്. അങ്ങനെ കല്യാണം മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു അവർ.

തൃക്കുന്നപ്പുഴ കോട്ടോമുറി കുപ്പക്കിടത്ത് കിഴക്കതിൽ അരുൺകുമാർ 10 വർഷമായി പൊലീസ് സേനയിലുണ്ട്. രഞ്ജിക്ക് ജോലി കിട്ടിയിട്ട് നാലുവർഷവും. ഇരുവരുടെയും വീടുകളിൽ അമ്മമാർ മാത്രമാണുള്ളത്. അരുണിന്റെ അച്ഛൻ വിജയസേനൻ 25 വർഷം മുൻപാണ് മരിച്ചത്.