play-sharp-fill
ലോക്ക് ഡൗൺ കാലത്ത് വ്യാജ വാറ്റ്: വൈക്കത്ത് വ്യാജ വാറ്റ്; അച്ചിനകത്തു നിന്നും ഒരാൾ പിടിയിൽ

ലോക്ക് ഡൗൺ കാലത്ത് വ്യാജ വാറ്റ്: വൈക്കത്ത് വ്യാജ വാറ്റ്; അച്ചിനകത്തു നിന്നും ഒരാൾ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ലോക്ക് ഡൗൺകാലത്ത് വ്യാജ ചാരായം നിർമ്മിക്കുന്നതിനിടെ വൈക്കം അച്ചിനകം സ്വദേശിയെ എക്‌സൈസ് പിടികൂടി. വൈക്കം ചിറയിൽ വീട്ടിൽ ജോസ് മകൻ ലിജോ ജോസിനെയാണ് വൈക്കം റേഞ്ച് പാർട്ടിയും കോട്ടയം എക്‌സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ സംയുക്ത റെയിഡിൽ പിടികൂടിയത്.

110 ലിറ്റർ കോടയും, രണ്ടര ലിറ്റർ ചാരായവും സഹിതം പിടികൂടിയത്. വാറ്റാനുള്ള ഉപകരണങ്ങളായ പ്രഷർ കുക്കർ അടക്കമുള്ള സാധനങ്ങളുമായാണ് ഇയാളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ റോയി ജെയിംസ്, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫിസർമാരായ ബാലചന്ദ്രൻ, ജോഷി, സിവിൽ എക്‌സസ് ഓഫിസർമാരായ റാഫേൽ, കൺമണിക്കുട്ടൻ, രതീഷ് ലാൽ ടി.കെ, റോബി മോൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ പ്രീതി കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കായലിനോടു ചേർന്നു രാത്രിയിലാണ് ഇവർ ചാരായം വാറ്റിയിരുന്നത്. വീടിന്റെ സമീപത്തെ പുരയിടത്തിൽ കുക്കർ അടക്കമുള്ളവ സൂക്ഷിച്ച ശേഷമാണ് വാറ്റ് നടത്തിയിരുന്നത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തി വാറ്റ് വാങ്ങിയിരുന്നത്. ഓരോ ദിവസവും വൻ തോതിൽ വാറ്റ് ചാരായം ഇവിടെ നിന്നും വിറ്റിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾ പ്രദേശം കേന്ദ്രീകരിച്ചു വാറ്റ് നടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെയും വരും ദിവസങ്ങളിലും റെയ്ഡ് നടത്തും.