video
play-sharp-fill
സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകും : പ്രഖ്യാപനവുമായി എ.കെ ബാലൻ

സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നൽകും : പ്രഖ്യാപനവുമായി എ.കെ ബാലൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ 32,000ത്തോളം കലാകാരന്മാർക്കും അനുബന്ധ പ്രവർത്തകർക്കും പ്രതിമാസം 1000 രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി എകെ ബാലൻ. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചത്.

കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും ഈ സമാശ്വാസ പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം രണ്ട് മാസം ധനസഹായം നൽകുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് സംസ്ഥാനത്ത് ജീവസന്ധാരണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും ഈ സമാശ്വാസ പദ്ധതി പ്രകാരം പ്രതിമാസം ആയിരം രൂപ വീതം രണ്ട് മാസം ധനസഹായം നൽകും.

സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ഫോക്ലോർ അക്കാദമി, കേരള ചലച്ചിത്ര അക്കാദമി എന്നീ അക്കാദമികളുടെ 2020-21 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്നും 645 ലക്ഷം രൂപ ധനഃപുനർവിനയോഗം നടത്തി സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കിക്കൊണ്ട് കലാരംഗത്ത് പ്രവർത്തിക്കുന്ന 32000 ത്തിൽപരം അനുബന്ധ പ്രവർത്തകർക്കും ഇപ്രകാരം ധനസഹായം നൽകുന്നതിനാണ് ഈ പദ്ധതി പ്രകാരം വിഭാവന ചെയ്യുന്നത്.

കോവിഡ് 19 മാഹാമാരി മൂലം ഉപജീവനമാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയവരും കുറഞ്ഞത് പത്ത് വർഷക്കാലം തുടർച്ചയായി കലാരംഗത്ത് പ്രവർത്തിക്കുന്നവരുമായ കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുള്ളവർക്കാണ് ഈ പദ്ധതിവഴിയുള്ള ധനസഹായം ലഭിക്കാൻ അർഹതയുള്ളത്.

സർക്കാർ, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിൽ നന്നോ ക്ഷേമനിധി ബോർഡുകളിൽ നന്നോ പ്രതിമാസ പ്രതിഫലമോ ധനസഹായമോ ശമ്ബളമോ പെൻഷനോ ലഭിക്കുന്നവർ ഈ സഹായത്തിന് അർഹരായിരിക്കില്ല.