play-sharp-fill
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത്  ഞായാഴ്ച 1905 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 58  കേസും 124 അറസ്റ്റും: കോട്ടയത്ത് അഞ്ചു പേർ അറസ്റ്റിൽ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായാഴ്ച 1905 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 58 കേസും 124 അറസ്റ്റും: കോട്ടയത്ത് അഞ്ചു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ 

കോട്ടയം : സംസ്ഥാനത്ത് ഞായറാഴ്ച 1905 കേസുകള്‍. നിരോധനാജ്ഞ ലംഘിച്ചതിന് 58 കേസും 124 അറസ്റ്റും.
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 58 കേസുകൾ രജിസ്റ്റര്‍ ചെയ്തു. 124 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി ഒന്ന്, കൊല്ലം സിറ്റി 20, കോട്ടയം ഒന്ന്, ഇടുക്കി 13, തൃശൂര്‍ സിറ്റി അഞ്ച്, മലപ്പുറം ആറ്, കോഴിക്കോട് സിറ്റി എട്ട്, കണ്ണൂര്‍ നാല് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൊല്ലം സിറ്റി 26, കോട്ടയം അഞ്ച്, ഇടുക്കി അഞ്ച്, തൃശ്ശൂര്‍ സിറ്റി 30, മലപ്പുറം 37, കോഴിക്കോട് സിറ്റി ഒന്ന്, കണ്ണൂര്‍ 20 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1905 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 734 പേരാണ്. 78 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഏഴുകേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 231, 14, 4
തിരുവനന്തപുരം റൂറല്‍ – 232, 184, 10
കൊല്ലം സിറ്റി – 245, 48, 19
കൊല്ലം റൂറല്‍ – 762, 0, 0
പത്തനംതിട്ട – 36, 37, 7
ആലപ്പുഴ- 70, 37, 5
കോട്ടയം – 20, 27, 0
ഇടുക്കി – 31, 8, 0
എറണാകുളം സിറ്റി – 7, 0, 0
എറണാകുളം റൂറല്‍ – 13, 2, 1
തൃശൂര്‍ സിറ്റി – 82, 107, 16
തൃശൂര്‍ റൂറല്‍ – 8, 8, 1
പാലക്കാട് – 1, 1, 0
മലപ്പുറം – 45, 75, 5
കോഴിക്കോട് സിറ്റി – 11, 7, 9
കോഴിക്കോട് റൂറല്‍ – 42, 52, 0
വയനാട് – 7, 0, 1
കണ്ണൂര്‍ – 11, 30, 0
കാസര്‍ഗോഡ് – 51, 97, 0