play-sharp-fill
ഓട്ടോ – ടാക്‌സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണം ജോസ് കെ.മാണി

ഓട്ടോ – ടാക്‌സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണം ജോസ് കെ.മാണി

സ്വന്തം ലേഖകൻ

കോട്ടയം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ഓട്ടോ-ടാക്‌സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍ണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷയും, ടാക്‌സികളും നിരത്തുകളില്‍ ഇറങ്ങാതായിട്ട് രണ്ട് മാസം പിന്നിടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമായ ഈ നടപടിയോട് തൊഴിലാളി സമൂഹം പൂര്‍ണ്ണമായും സഹകരിക്കുകയുണ്ടായി.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കടകളും മറ്റ് സ്ഥാപാനങ്ങളും ഭാഗികമായി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി ലക്ഷകണക്കായ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാണ്. ഈ മേഖലയെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം.

മോട്ടോര്‍ തൊഴിലാഴി മേഖലയെ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കണം. സാധാരണ ജനങ്ങളും യാത്രസൗകര്യമില്ലാതെ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ സാഹചര്യത്തിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.