നാട്ടുകാർ സഹകരിച്ചാൽ 16 വരെ ലോക്ക് ഡൗൺ: ഇല്ലെങ്കിൽ പിന്നെയും നീളും: ലോക്ക് ഡൗൺ നീട്ടണോ എന്ന തീരുമാനം നമ്മുടെ കയ്യിൽ: സംസ്ഥാനത്ത് പടരുന്നത് അതി തീവ്ര സ്വഭാവമുള്ള വൈറസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കൊവിഡ് ലോക്ക് ഡൗൺ അതിതീവ്രമായും രൂക്ഷമായും സംസ്ഥാനത്ത് പടർന്ന് പിടിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമായതിനെ തുടർനാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ , ഈ ലോക്ക് ഡൗൺ ഫലപ്രദമാകണമെങ്കിൽ നാട്ടുകാരുടെ സഹകരണം വേണമെന്നാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ആളുകൾ വീട്ടിലിരുന്നാൽ ലോക്ക് ഡൗൺ കൊണ്ട് ഗുണമുണ്ടാകുമെന്നും ഇല്ലെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്നു മാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്നലെയാരംഭിച്ച ലോക്ക്‌ഡൗണിനോടു ജനം സഹകരിക്കുന്നുണ്ടെന്നും സംസ്‌ഥാനത്തു പടരുന്നത് അതീതീവ്രസ്വഭാവമുള്ള വൈറസായതിനാല്‍ സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ദിവസങ്ങളായി 30,000-നു മുകളില്‍ തുടരുന്ന പ്രതിദിന കോവിഡ് കേസുകള്‍ ലോക്ക്‌ഡൗണിലൂടെ കുറയ്‌ക്കാമെന്ന പ്രതീക്ഷയിലാണു സര്‍ക്കാര്‍. 16 വരെ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ലെങ്കില്‍ ലോക്ക്‌ഡൗണ്‍ നീട്ടിയേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്ക്‌ഡൗണ്‍ നടപ്പാക്കാന്‍ പൊലീസ് കര്‍ശന നടപടികളാണു സ്വീകരിക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം പാടില്ല. മരുന്നുകടകള്‍, പലവ്യഞ്‌ജനക്കടകള്‍ എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും നടപടിയെടുക്കും. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. അത്യാവശ്യഘട്ടങ്ങളിലേ ജനം പുറത്തിറങ്ങാവൂ. മാസ്‌ക് ധരിക്കാത്ത 21,534 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 13,839 പേര്‍ക്കെതിരെയും ഇന്നലെ കേസെടുത്തു. പിഴയായി 76,18,100 രൂപ ഈടാക്കിയെന്നും മുഖ്യമ്രന്തി അറിയിച്ചു.