play-sharp-fill
അവനൊരു കുട്ടിയുടെ ചിത്രമാണ് പ്രൊഫൈലാക്കിയിരിക്കുന്നത്: അൽപ വസ്ത്രവുമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ അശ്ലീല കമന്റ്: കമന്റിട്ട യുവാവിന്റെ വിശദാംശങ്ങൾ സഹിതം സിന്ധ്രയുടെ പോസ്റ്റ്; ആകെ നാണംകെട്ട് യുവാവ്

അവനൊരു കുട്ടിയുടെ ചിത്രമാണ് പ്രൊഫൈലാക്കിയിരിക്കുന്നത്: അൽപ വസ്ത്രവുമായി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിൽ അശ്ലീല കമന്റ്: കമന്റിട്ട യുവാവിന്റെ വിശദാംശങ്ങൾ സഹിതം സിന്ധ്രയുടെ പോസ്റ്റ്; ആകെ നാണംകെട്ട് യുവാവ്

സിനിമാ ഡെസ്‌ക്

കൊച്ചി: സിനിമാ താരങ്ങളുടെ ഗ്ലാമറസ് ഫോട്ടോകൾ ആരാധകർക്ക് ആഘോഷിക്കാൻ എന്നും വക നൽകുന്നതാണ്. ഈ ഫോട്ടോകൾക്കു താഴെ കമന്റിട്ടും, വാക്ക് പോര് നടത്തിയുമാണ് താരാരാധന ഇപ്പോൾ സജീവമാകുന്നത്. താരാരാധയുടെ മറ്റൊരു പതിപ്പാണ് തന്റെ പ്രിയ താരത്തിന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിടുന്നത്.


ഇത്തരത്തിൽ നടി സിന്ധ്രയുടെ ചിത്രത്തിനു താഴെ അശ്ലീല കമന്റ് ഇട്ടിരിക്കുകയാണ് ഒരു യുവാവ്. നടി സിന്ധ്രയുടെ ചിത്രത്തിന് താഴെയാണ് അശ്ലീല ചുവയോടെ യുവാവ് കമന്റ് ചെയ്തത്. ഈ കമന്റിന് ചുട്ടമറുപടിയാണ് നടി ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ കമന്റുകളാണ് ലോക്ക് ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ത് ധരിക്കണമെന്നത് തന്റെ തീരുമാനമാണെന്നും എന്നാൽ ഇത്തരം അശ്ലീല കമന്റുകൾ അനുവദിച്ച് തരുന്നതല്ലെന്നും നടി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ ബഹുമാനിക്കുക. കഴിക്കുന്ന ഭക്ഷണത്തെ, ജോലിയെ, നിങ്ങളെ തന്നെ ബഹുമാനിക്കുക, നല്ലത് ചെയ്യുക എന്ന് സ്രിന്ദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സാധാരണയായി ഇത്തരം കമന്റുകളോടും മെസേജുകളോടും പ്രതികരിക്കുന്ന ആളല്ല താൻ. അതിനുള്ള സമയവുമില്ല. ഫോണിൽ കുത്തിയിരുന്ന് ഇത്തരം മെസേജുകൾ അയക്കുന്നവരുടെ ഉദ്ദേശം തന്നെ ആരുടെയെങ്കിലും ശ്രദ്ധ ക്ഷണിക്കലാണ്. പലപ്പോഴും ഇത്തരക്കാരെ അവഗണിക്കാറാണ് പതിവ്.എന്നാൽ ഒരു കുട്ടിയുടെ മുഖമുള്ള പ്രൊഫൈലിൽ നിന്നാണ് നിരന്തരം മെസേജ് അയക്കുന്നത്. ഇത് സഹിക്കാൻ പറ്റില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും സ്രിന്ദ പറയുന്നു.

കുറിപ്പിനൊപ്പം തന്നെ ശല്യപ്പെടുത്തുന്ന പ്രൊഫൈൽ ഐഡിയും സ്രിന്ദ പങ്കുവച്ചിട്ടുണ്ട്. സ്രിന്ദയുടെ പോസ്റ്റിനെ പിന്തുണച്ചും അസ്ലീല കമന്റിടുന്നവരെ രൂക്ഷമായി വിമർശിച്ചും നിരവധി പേർ കമന്റ് ചെയ്തു.