കേരള കോൺഗ്രസ് (ബി )കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആർ.ബാലകൃഷ്ണപിള്ള സ്മരണാഞ്ജലിയും അംഗനവാടി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണവും ഇന്ന് നടക്കും.
ഉദയനാപുരം പഞ്ചായത്തിലെ 300 ഓളം അംഗനവാടി കുട്ടികൾക്കാണ്
പഠനോപകരണങ്ങൾ നൽകുന്നത്. രാവിലെ 11 നു സ്വാമി ആതുരദാസ് ജന്മശതാബ്ദി സ്മാരക സ്കൂൾ ആഡിറ്റോറിയത്തിൽ പാർട്ടി ചെയർമാനും ഗതാഗത മന്ത്രിയുമായ കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും.പാർട്ടി ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. സി.കെ ആശ എംഎൽഎ മുഖ്യപ്രഭാഷണവും നടത്തും. പരിപാടിയിൽ പാർട്ടി സംസ്ഥാന, ജില്ലാ, നിയോജക മണ്ഡലം നേതാക്കൾ പങ്കെടുക്കും.