സംരംഭകർക്ക് സു​​വ​​ര്‍​​ണാ​​വ​​സ​​രം; ലോ​​ണ്‍, ലൈ​​സ​​ന്‍​​സ്, സ​​ബ്സി​​ഡി മേ​​ളയുമായി വ്യവസായവകുപ്പ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഞീ​​ഴൂ​​ര്‍: പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ള്‍ തു​​ട​​ങ്ങാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​​ക്കും തു​​ട​​ങ്ങി​​യ​​വ​​ര്‍​​ക്കും സു​​വ​​ര്‍​​ണാ​​വ​​സ​​രം.

വ്യ​​വ​​സാ​​യ വ​​കു​​പ്പ് പ​​ഞ്ചാ​​യ​​ത്ത് ത​​ല​​ത്തി​​ല്‍ ലോ​​ണ്‍, ലൈ​​സ​​ന്‍​​സ്, സ​​ബ്സി​​ഡി മേ​​ള ന​​ട​​ത്തുന്നു. 25 ന് ​​ഞീ​​ഴൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ല്‍ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ര്‍. സു​​ഷ​​മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് പ​​ന​​യ്ക്ക​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന യോ​​ഗ​​ത്തി​​ല്‍ വ്യ​​വ​​സാ​​യ വ​​കു​​പ്പ് പ്ര​​തി​​നി​​ധി​​ക​​ള്‍, ബാ​​ങ്കു​​ക​​ള്‍, കു​​ടും​​ബ​​ശ്രീ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
പു​​തി​​യ​​താ​​യി സം​​രം​​ഭ​​ങ്ങ​​ള്‍ തു​​ട​​ങ്ങാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍​​ക്കു​​ള്ള ര​​ജി​​സ്ട്രേ​​ഷ​​ന്‍ സ​​ഹാ​​യ​​ങ്ങ​​ള്‍ മേ​​ള​​യി​​ല്‍ ല​​ഭി​​ക്കും.

പു​​തി​​യ സം​​രം​​ഭ​​ക​​ര്‍​​ക്കാ​​യി ഉ​​ദ്യം, കെ-​സ്വി​​ഫ്റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന്‍, ലൈ​​സ​​ന്‍​​സ് ഹെ​​ല്‍​​പ്പ് ഡെ​​സ്കും മേ​​ള​​യി​​ലു​​ണ്ടാ​​യി​​രി​​ക്കും. പു​​തി​​യ സ​​ബ്സി​​ഡി സ്കീ​​മു​​ക​​ളും പ​​ലി​​ശ സ​​ബ്സി​​ഡി സ്കീ​​മു​​ക​​ളെ​​ക്കു​​റി​​ച്ചും സം​​രം​​ഭ​​ക​​ത്വ ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സും ന​​ട​​ക്കും.

നാ​​ലു ശ​​ത​​മാ​​നം പ​​ലി​​ശ​​യ്ക്ക് പു​​തി​​യ ലോ​​ണ്‍, പ​​ശു വ​​ള​​ര്‍​​ത്ത​​ല്‍, ആ​​ട് വ​​ള​​ര്‍​​ത്ത​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യ്ക്കു​​ള്ള പു​​തി​​യ സ്കീ​​മു​​ക​​ള്‍, വി​​വി​​ധ ലൈ​​സ​​ന്‍​​സു​​ക​​ള്‍ എ​​ന്നി​​വ​​യെ കു​​റി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ളും മേ​​ള​​യി​​ല്‍ ല​​ഭ്യ​​മാ​​ണ്.