കോവിഡിന് പിന്നാലെ വായ്പകള്‍ തിരികെ പിടിക്കാന്‍ ബ്ലേഡ് മാഫിയയും ബാങ്കും; മാനസിക സമ്മര്‍ദ്ദത്തില്‍ ആത്മഹത്യകള്‍ പെരുകുന്നതായി സൂചന; ഇടുക്കിയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയത് രണ്ട് പേര്‍; ഗൃഹനാഥന്‍ തുങ്ങിമരിച്ചത് ബാങ്കില്‍ നിന്നും വിളിയെത്തിയതിന് പിന്നാലെ; നാണക്കേടാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തല്‍
സ്വന്തം ലേഖിക
ഇടുക്കി:കടബാധ്യതയെത്തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.
മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ വിഷം കഴിച്ചു. വീട്ടമ്മ മരണപ്പെട്ടു. പിതാവും മകളും ഗുരുതരാവസ്ഥയില്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഠത്തില്‍ക്കണ്ടം സ്വദേശിയായ ഗൃഹനാഥന്‍ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ചത്. രണ്ട് ബാങ്കുകളിലായി 50 ലക്ഷത്തോളം രൂപ കുടിശികയുണ്ടായിരുന്നതായി വീട്ടുകാരില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം. കാനറ ബാങ്കില്‍ നിന്നും ലോണ്‍ കുടിശിഖ തീര്‍ക്കാന്‍ ആവശ്യപ്പെട്ട് രാവിലെ വിളിയെത്തിയിരുന്നു. പിന്നാലെയായിരുന്നു ആത്മഹത്യ. പൊലീസ് വിവരഖേഖരണം നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ വൈകിട്ടോടെയാണ് മൂന്നംഗകുടുംബം വിഷം കഴിച്ചത്. തൊടുപുഴ ചിറ്റൂരില്‍ മണക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ജോണിന്റെ ഭാര്യ ജെസ്സി (56) ആണ് മരിച്ചത്. തൊടുപുഴലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് ഇവര്‍ മരണപ്പെട്ടത്. ജെസ്സിയുടെ ഭര്‍ത്താവ് ആന്റണി (62)യുടെയും മകള്‍ സില്‍ന (20)യുടെയും നില അതീവ ഗുരുതരമായി തുടരുന്നു.
ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലില്‍ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്. ആന്റണിയുടെ മൂത്ത മകന്‍ സിബിന്‍ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. കണ്ണൂര്‍ ബക്കളം പാറയ്ക്കല്‍ പരേതനായ ആന്റണിയുടെയും ഫിലോമിനയുടെയും മകളാണ് ജെസ്സി. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ ചിറ്റൂര്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.
കന്നാരയ്ക്ക് തളിക്കുന്ന എക്കാലക്സ് എന്ന കീടനാശിനിയാണ് ഇവര്‍ കഴിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികള്‍ മുറി വാടകയ്ക്കെടുത്ത് ബേക്കറി നടത്തിവരികയായിരുന്നു. ഇതില്‍ നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് ലക്ഷങ്ങളുടെ കടബാധ്യതയിലായിരുന്നു കുടുംബം. ഇന്നലെ ലക്ഷങ്ങള്‍ നല്‍കാനുണ്ടായിരുന്ന 2 പേരെ ഇവര്‍ വീട്ടിലേയ്ക്ക് എത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഇവര്‍ എത്തുമ്പോള്‍ വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പന്തികേടു തോന്നിയ ഇവര്‍ വിവരം തൊടുപുഴ പൊലീസില്‍ അറിയിച്ചു. സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ വാതില്‍ തകര്‍ത്ത് പൊലീസ് സംഘം അകത്ത് കടന്നപ്പോള്‍ 3 പേരും അവശനിലയിലായിരുന്നു. ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് വീട്ടമ്മ മരണപ്പെട്ടത്. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു.