കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ജനങ്ങൾക്ക് വ്യക്തിഗത ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു;വിശദ വിവരങ്ങൾ അറിയാം

Spread the love

കോട്ടയം: സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപ്പറേഷന്റെ കാഞ്ഞിരപ്പള്ളി ഓഫീസിൽനിന്നും കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ താമസിക്കുന്ന മറ്റു പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷത്തിലും (ക്രിസ്ത്യൻ, മുസ്ലിം) ഉൾപ്പെടുന്ന ജനങ്ങൾക്ക് സ്വയം തൊഴിൽ, വീട് അറ്റകുറ്റപ്പണി, വിവാഹം, വിദ്യാഭ്യാസം മുതലായ ആവശ്യങ്ങൾക്കും ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പുതിയ വാഹനം വാങ്ങുന്നതിനും വ്യക്തിഗത ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ പ്രായപരിധി, വാർഷിക കുടുംബ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിക്കുന്നത്. അപേക്ഷാഫോം കോർപറേഷന്റെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലെ ഓഫീസിൽ നിന്ന് 10 മണി മുതൽ 3 മണിവരെ 30 രൂപ അടച്ച് വാങ്ങാം. ഫോൺ: 04828-203330,29390