
പാലക്കാട്: കഞ്ചിക്കോട് ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി.
മേനോൻപാറ സ്വദേശി അജീഷാണ് മരിച്ചത്.
‘റൂബിക്ക് മണി’ എന്ന ആപ്പിന്റെ പേരിലാണ് ഭീഷണി വന്നത്.
ലോണ്‍ ആപ്പില്‍ തിരിച്ചടവ് വൈകിയതോടെ അജീഷിന്റെ മോർഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചടവ് വൈകിയതോടെ അപരിചിതമായ നമ്പറില്‍ നിന്ന് ഭീഷണികള്‍ വന്നിരുന്നു. ഇതില്‍ മനംനൊന്താണ് യുവാവ് തിങ്കളാഴ്ച ജീവനൊടുക്കിയതെന്നും അജീഷിന്റെ ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസിന് പരാതി നല്കി.



