കസ്റ്റമര്‍ കെയറില്‍ നിന്ന് കോള്‍; ഇത്രമാത്രമേ അവര്‍ നിങ്ങളോട് പറയുകയുള്ളൂ; ശ്രദ്ധിച്ചില്ലെങ്കിൽ നഷ്ടപ്പെടുന്നത് വൻതുക; തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് സാമ്പത്തിക ഞെരുക്കമുള്ളവരെ; ലോണ്‍ ആപ്പുകള്‍ വഴി വായ്പയെടുത്ത് കുരുക്കില്‍ പെടുന്നവരുടെ എണ്ണം ഏറുന്നു…!

Spread the love

കോഴിക്കോട്: ലോണ്‍ ആപ്പുകള്‍ വഴി വായ്പയെടുത്ത് കുരുക്കില്‍ പെടുന്നവർ ഏറുന്നു.

സെെബർ പൊലീസില്‍ ലഭിച്ചത് നിരവധി പരാതികള്‍.
സാമ്പത്തിക ഞെരുക്കമുള്ളവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഫോണിലെത്തുന്ന ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ലോണെടുക്കാനുമുള്ള സന്ദേശങ്ങളില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ വൻതുക നഷ്ടപ്പെടും.

2000 മുതല്‍ 5000 വരെ കൊടുക്കുന്ന ആപ്പുകളാണധികവും. എടുക്കുന്ന തുകയുടെ ഇരട്ടിയിലധികം അടയ്ക്കേണ്ടി വരുമ്പോഴാണ് കുരുക്കില്‍ പെട്ട വിവരം പലരുമറിയുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയത്ത് അടച്ചാലും മറഞ്ഞിരിക്കുന്ന പലതരം ചാർജ്ജുകളുടെ പേരില്‍ വീണ്ടും പണമടയ്ക്കാൻ ആവശ്യപ്പെടും. അടച്ചില്ലെങ്കില്‍ ഭീഷണി തുടങ്ങും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ബാങ്ക് അക്കൗണ്ട് നമ്പറടക്കമുള്ള വിവരങ്ങള്‍ നല്‍കണം.

പണമടച്ചില്ലെങ്കില്‍ ഈ വിവരങ്ങള്‍ ചോർത്തുമെന്ന ഭയവും ഇടപാടുകാർക്കുണ്ടാകും. ബാങ്ക് വിവരങ്ങള്‍ സ്വന്തമാക്കി തട്ടിപ്പ് പണം കെെമാറുന്ന രീതിയും ഇപ്പോഴുണ്ട്. ഈ മാഫിയയുടെ പക്കല്‍ തങ്ങളുടെ നമ്പർ എത്തുമോ എന്നാകും ഇടപാടുകാരുടെ ഭീതി. അതുകൊണ്ടുതന്നെ തുക അടയ്ക്കും. വിവിധ ഭാഷകളില്‍ പല സ്ഥലങ്ങളില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയും ഭീഷണിപ്പെടുത്തും.

ശല്യം സഹിക്കവയ്യാതെ പലരും പണമടയ്ക്കാൻ നിർബന്ധിതമാകും. മറ്റു നിർവാഹമില്ലാതെ വരുമ്പോഴാണ് പൊലീസില്‍ പരാതി നല്‍കുന്നത്.