ലഹരി വില്‍പന  നടത്തിയത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് ;കോഴിക്കോട് യുവാവും യുവതിയും  അറസ്റ്റിൽ

ലഹരി വില്‍പന നടത്തിയത് ലോഡ്ജുകൾ കേന്ദ്രീകരിച്ച് ;കോഴിക്കോട് യുവാവും യുവതിയും അറസ്റ്റിൽ

കോഴിക്കോട്: ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. സൗത്ത് ബീച്ച്‌ സ്വദേശി മുഹമ്മദ് അല്‍ത്താഫ് അരീക്കോട് കാവനൂര്‍ സ്വദേശി ശില്‍പ എന്നിവരാണ് അറസ്റ്റിലായത്.

ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലഹരിവില്പന. ഇവരില്‍ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും ഇത് തൂക്കാനുപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.