
കൊവിഡ് കാലത്ത് നാടിനും നാട്ടുകാർക്കുമായി സ്‌നേഹ സാന്ത്വനം 2021 പ്രാർത്ഥന; ജൂൺ നാലിനു ലോകത്തിനു വേണ്ടി പ്രാർത്ഥിക്കാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് കാലത്ത് ലോകോ സമസ്ത സുഖിനോ ഭവന്ദു എന്ന സന്ദേശവുമായി ലോകത്തിന് വേണ്ടി ഒരു പ്രാർത്ഥനാ യജ്ഞം. ജൂൺ നാലിന് ഇന്ത്യൻ സമയം വൈകിട്ട് ആറിനാണ് സൂമിലൂടെ പ്രാർത്ഥനാ സന്ദേശം നൽകുന്നത്.
ജസ്റ്റിസ് കുര്യൻ ജോസഫ്, സ്വാമി ഭൂമാനന്ദ തീർത്ഥ, ഡോ.യൂഹാന്നോൻ മാർ ഡിയസ്‌കോറസ് മെത്രാപ്പോലീത്ത, പ്രഫ.ഡോ.ഹുസൈൻ മടവൂർ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ മേഖലകളിലുള്ള പ്രമുഖർ പ്രാർത്ഥനാ സന്ദേശത്തിൽ പങ്കെടുക്കും. ഇന്ത്യൻ സമയം വൈകിട്ട് ആറിനും യു.എ.ഇ സമയം വൈകിട്ട് നാലരയ്ക്കുമായാണ് പ്രാർത്ഥന നടക്കുന്നത്. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് വിവിധ ആളുകൾ പ്രസംഗിക്കും.
Third Eye News Live
0