play-sharp-fill
ഇടുക്കിയ്ക്കു പിന്നാലെ കോട്ടയത്തും വ്യാജ തോക്കുകൾക്കായി പൊലീസ് പരിശോധന: മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ; പൊലീസിനെക്കണ്ട് ഒരാൾ ഓടിരക്ഷപെട്ടു

ഇടുക്കിയ്ക്കു പിന്നാലെ കോട്ടയത്തും വ്യാജ തോക്കുകൾക്കായി പൊലീസ് പരിശോധന: മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ; പൊലീസിനെക്കണ്ട് ഒരാൾ ഓടിരക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വ്യാജ തോക്ക് കൈവശം വയ്ക്കുകയും, വനത്തിലടക്കം വേട്ട നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ കള്ളത്തോക്ക് ഉടമകളെ കണ്ടെത്താൻ ജില്ലയിൽ പൊലീസിന്റെ മിന്നൽ പരിശോധന. പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ടക്കയത്ത് തോക്കുമായി ഒരാൾ പിടിയിൽ.

മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിലെ കിഴക്കെ കൊമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത രണ്ടു തോക്കുകൾ പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിന് ഈട്ടിക്കൽ വീട്ടിൽ നാരായണൻ മകൻ തങ്കച്ചനെ(60) പൊലീസ് പിടികൂടി.

ഇവിടെ തന്നെ ഇളംപുരയിടത്തിൽ സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും ഒരു നിറതോക്ക് പൊലീസ് പിടിച്ചെടുത്തു. പൊലീസിനെക്കണ്ട് സുരേഷ് ഓടിപ്പോയതിനാൽ അറസ്റ്റു ചെയ്യാൻ സാധിച്ചില്ല. ഇയാൾക്കെതിരെ കേസെടുത്തു.

കോരുത്തോട് കൊമ്പുകുത്തിയിൽ വ്യാജ നിർമ്മിത തോക്കുകൾ വ്യാപകമായുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടത്തിയത്.

ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് പരിശോധന നടക്കുന്നത്. മൃഗങ്ങളെ അടക്കം വേട്ടയാടാൻ ലൈസൻസില്ലാത്ത തോക്കുകൾ നിർമ്മിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന നടക്കുന്നത്.