
സ്വന്തം ലേഖകൻ
നമ്മുടെ വീട്ടിലെ അടുക്കള ഭാഗങ്ങളിലാണ് പല്ലിയും പാറ്റയും കൂടുതലായും കാണപ്പെടുന്നത്. പല്ലിയെയും പാറ്റയെയും അകറ്റാൻ മരുന്നുകളും മുട്ടത്തോട് പോലുള്ള നാടൻ പ്രയോഗങ്ങളും ഉപയോഗിക്കാറുണ്ട് എന്നാല്‍ എല്ലായിടത്തും ഇത് ഫലവത്താകില്ല.
പല്ലിയെയും പാറ്റയെയും മിനിട്ടുകള്‍ക്കുള്ളില്‍ വീട്ടില്‍ നിന്നും തുരത്താൻ വീട്ടില്‍ വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു മിശ്രിതം പരിചയപ്പെടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനാവശ്യമായ സാധനങ്ങള്‍ തിളച്ച വെള്ളം, കര്‍പ്പൂരം, ഒരു കഷണം പട്ട എന്നിവയാണ്. ആദ്യം കര്‍പ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക. അതുപോലെ പട്ടയുടെ കഷണവും നല്ല തരിയായി പൊടിച്ചെടുക്കണം.
ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. പൊടി ചേര്‍ത്ത വെള്ളം നല്ലതുപോലെ മിക്സ് ചെയ്യണം. വെള്ളം ഒന്ന് ചൂടാറി വരുമ്ബോള്‍ ഒരു സ്പ്രേ ബോട്ടിലിലാക്കി മിശ്രിതം സൂക്ഷിക്കാം.
ഈ മിശ്രിതം പല്ലിയുടെ ശല്യം കൂടുതലായുള്ള ഭാഗങ്ങളില്‍ സ്പ്രേ ചെയ്തു കൊടുത്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ എത്ര കടുത്ത പല്ലി ശല്യവും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.
യാതൊരുവിധ കെമിക്കലുകളും ഇതില്‍ ഉപയോഗിക്കുന്നുമില്ല. ഈ മിശ്രിതം തളിക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധമാണ് ഉണ്ടാവുക. അത് പല്ലികളെ തുരത്താനായി സഹായിക്കുന്നു.