ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കില്‍ പോലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹത; സുപ്രധാന വിധിയുമായി കോടതി

Spread the love

കൊച്ചി: അടുത്ത കാലത്തായി ലിവിങ് ടുഗെതർ ബന്ധങ്ങള്‍ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

രാജ്യത്ത് ആദ്യമായി അടുത്തിടെ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡില്‍ ലിവിങ് ടുഗെതർ ബന്ധങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും അതില്‍ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുകയും ചെയ്തതോടെ ഇത്തരം ബന്ധങ്ങളുടെ നിയമ സാധുതകയും മറ്റ് അവകാശ – ബാധ്യതകളും വലിയ ച‍ർച്ചയായി മാറുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു വിധിയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.
കുറച്ചുകാലം ലിവിങ് ടുഗെതർ ബന്ധത്തില്‍ ഒരുമിച്ച്‌ താമസിച്ച പുരുഷനും സ്ത്രീയും വേർപിരിയുകയാണെങ്കില്‍, അവ‍ർ നിയമപരമായി വിവാഹം ചെയ്തിട്ടില്ലെങ്കില്‍ പോലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അർഹതയുണ്ടെന്നാണ് വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേർപിരിഞ്ഞ ശേഷം ജീവനാശം തേടി സ്ത്രീ നല്‍കിയ ഹ‍ർജി ഒരു കീഴ്ചകോടതി പരിഗണിച്ചപ്പോള്‍ നേരത്തെ അവ‍ർക്ക് അനുകൂലമായ വിധിയാണ് നല്‍കിയത്. പുരുഷൻ എല്ലാ മാസവും 1500 രൂപ ജീവനാംശം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്.

ഇത് ചോദ്യം ചെയ്ത് പുരുഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ഹൈക്കോടതിയും സ്ത്രീയുടെ ആവശ്യത്തിനൊപ്പം തന്നെ നിന്നു.