അകാരണമായി ഭാരം കുറയുന്നുണ്ടോ? ലിവർ കാൻസറിന്റെ മുന്നറിയിപ്പ് ആകാം; ശരീരം മുൻകൂട്ടി കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്

Spread the love

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങളാണ് കരൾ ചെയ്യുന്നത്.

ലോകത്തിൽ നിരവധി പേരാണ് കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെടുന്നത്. ഇതിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്നത് കരൾ കാൻസറാണ്. കരള്‍ കാന്‍സര്‍ എളുപ്പത്തിൽ കണ്ടെത്താന്‍ പ്രാരംഭ ഘട്ടങ്ങളില്‍ സാധിക്കാതെ പോകുന്നത് അതിന്റെ ചികിത്സയെ ഏറെ ബുദ്ധിമുട്ടാക്കുന്നു.

പല കാരണങ്ങള്‍ കൊണ്ടും ലിവര്‍ കാന്‍സര്‍ അഥവാ കരളിലെ അർബുദം ഉണ്ടാകാം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ കാന്‍സറിനുള്ള സാധ്യത കൂട്ടാം. കരളിലുണ്ടാകുന്ന കാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. അകാരണമായി ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ കരള്‍ കാന്‍സറിന്‍റെ സൂചനയാകാം.

2. വയറു വേദന, വയറിന് വീക്കം

വയറു വേദന, വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന കാന്‍സറിന്‍റെ ലക്ഷണമാകാം.

3.അമിത ക്ഷീണം
അമിത ക്ഷീണം പല രോഗങ്ങളുടെയും സൂചനയാണെങ്കിലും കരള്‍ ക്യാന്‍സറിന്‍റെ സൂചനയായും അമിത ക്ഷീണം ഉണ്ടാകാം.

4.ഛര്‍ദ്ദിയും ഓക്കാനവും

ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയും ഓക്കാനവുമാണ് മറ്റൊരു ലക്ഷണം.

5. ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം

ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന കാന്‍സറിന്‍റെ ലക്ഷണമാകാം.

6. ചര്‍മ്മം ചൊറിയുക
ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട.

7.ശരീരത്തില്‍ കാണപ്പെടുന്ന നീര്
ശരീരത്തില്‍ ഉടനീളം കാണപ്പെടുന്ന നീര് ചിലപ്പോള്‍ കരളിലെ അർബുദ്ദത്തിന്‍റെ സൂചനയാകാം.

8. ചതവ് അല്ലെങ്കില്‍ രക്തസ്രാവം

എളുപ്പത്തില്‍ ചതവ് അല്ലെങ്കില്‍ രക്തസ്രാവം ഉണ്ടാവുന്നതും ഒരു സൂചനയാകാം.

ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ലിവർ കാൻസർ തടയാൻ കഴിയുമോ?
ഇല്ല! കാൻസർ തടയാൻ ആർക്കും കഴിയില്ല. ക്യാൻസർ തടയാൻ കഴിയില്ലെങ്കിലും, അപകടസാധ്യത കുറയ്ക്കാൻ കഴിയും.