മഞ്ഞിപ്പിത്തം ബാധിച്ച മകന് കരൾ ദാനം ചെയ്തു; ചികിത്സയിലിരിക്കെ പിതാവ് മരിച്ചു

Spread the love

 

കൊച്ചി: മഞ്ഞപിത്തം ബാധിച്ച മകന് കരൾ ദാനം ചെയ്തത് ചികിത്സയിലായിരിക്കെ പിതാവ് മരിച്ചു.

കലൂര്‍ കറുകപ്പള്ളി കല്ലറയ്ക്കല്‍ വീട്ടില്‍ കെ.വൈ. നസീര്‍ (56) ആണു മരിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ മകന്‍ ത്വയ്യിബ് കെ. നസീര്‍ (25) ചികിത്സയിലാണ്.

കഴിഞ്ഞ മാസം 19നായിരുന്നു ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ്ക്ക വിധേയമാക്കിയത്. റോബോട്ടിക് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്ബിനു ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിയാണു നസീര്‍. കരള്‍സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ത്വയ്യിബിനു ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ നിര്‍ദേശിച്ചത്. നസീറിന് പുറമേ ഇദ്ദേഹത്തിന്‍റെ സഹോദരിയും കരള്‍ദാനത്തിനു തയ്യാറായിരുന്നു. എന്നാല്‍ ഏറ്റവും അനുയോജ്യനായ ദാതാവെന്ന നിലയില്‍ നസീറിനെ തിരഞ്ഞെടുത്തത്.

നസീറിന്റെ ആരോഗ്യനില മെച്ചപ്പെടുത്തനായി വെന്റുലേറ്ററിയിലേക്ക് മാറ്റിയതായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. ചികിത്സയിലായിരിക്കുന്ന മകനെ ഇതു വരെ വിവരം അറിയിച്ചിട്ടില്ല.  കബറടക്കം ഇന്ന് രാവിലെ  ഒൻപതിന് കലൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനിലായിരുന്നു.

ഭാര്യ ഷിജില ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം. മറ്റു മക്കള്‍: ഷിറിന്‍ കെ. നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍ (എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിനി, സെന്‍റ് തെരേസാസ് കോളജ്). മരുമകന്‍: ആഷിഖ്.